Asianet News MalayalamAsianet News Malayalam

ബംഗ്ലാദേശിന് മികച്ച തുടക്കം; ഇന്ത്യ പ്രതിരോധത്തില്‍

ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം. ഇന്ത്യയുടെ 148 റണ്‍സിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്.

good start for bangladesh in first t20 vs india
Author
New Delhi, First Published Nov 3, 2019, 9:30 PM IST

ദില്ലി:ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് മികച്ച തുടക്കം. ഇന്ത്യയുടെ 148 റണ്‍സിനെതിരെ മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. ലിറ്റണ്‍ ദാസ് (7), മുഹമ്മദ് നെയിം (26) എന്നിവരുടെ  വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായയത്. ദീപക് ചാഹറിനും യൂസ്വേന്ദ്ര ചാഹലിനുമാണ് വിക്കറ്റ്. സൗമ്യ സര്‍ക്കാര്‍ (20), മുഷ്ഫിഖുര്‍ റഹീം (5) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 148 റണ്‍സെടുത്തത്. 41 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍. 

ചാഹറിന്റെ ഷോട്ട്പിച്ച് പന്ത് കട്ട് ചെയ്യാനുള്ള ശ്രമത്തിനിടെ ലിറ്റണ്‍ പോയിന്റില്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കുകയായിരുന്നു. നെയിം ചാഹലിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ പുറത്തായി.  നേരത്തെ, അമിനുള്‍ ഇസ്ലാം ഷഫിയുള്‍ ഇസ്ലാം എന്നിവരുെട രണ്ട് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ നിയന്ത്രിച്ച് നില്‍ത്തിയത്. ധവാന് പുറമെ, രോഹിത് ശര്‍മ (9), കെ എല്‍ രാഹുല്‍ (15), ശ്രേയസ് അയ്യര്‍ (22), ഋഷഭ് പന്ത് (27), ശിവം ദുബെ (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമായത്. രണ്ട് ബൗണ്ടറികളോടെ മികച്ച തുടക്കമാണ് രോഹിത്തിന് ലഭിച്ചത്. എന്നാല്‍ തുടക്കം മുതലാക്കാന്‍ താല്‍കാലിക ക്യാപ്റ്റനായില്ല. 

ആദ്യ ഓവര്‍ എറിയാനെത്തിയ ഷഫിയുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ക്യാപ്റ്റന്‍. രാഹുല്‍, അമിനുല്‍ ഇസ്ലാമിന്റെ പന്തില്‍ മഹ്മുദുള്ളയ്ക്ക് ക്യാച്ച് നല്‍കി. ശ്രേയസിനും മികച്ച തുടക്കം ലഭിച്ചെങ്കിലും ഇസ്ലാമിന് വിക്കറ്റ് നല്‍കി. രണ്ട് സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് ശ്രേയസിന്റെ ഇന്നിങ്‌സ്. ഒരിക്കലും അക്രമിച്ച് കളിക്കാന്‍ ശ്രമിക്കാതിരുന്ന ധവാന്‍ റണ്ണൗട്ടാവുകയായിരുന്നു. 

തപ്പിത്തടഞ്ഞ പന്ത് ഷഫിയുള്‍ ഇസ്ലാമിന് വിക്കറ്റ് നല്‍കി. ക്രുനാല്‍ പാണ്ഡ്യ (), വാഷിംഗ്ടണ്‍ സുന്ദര്‍ () എന്നിവര്‍ പുറത്താവാതെ നിന്നു. അഫിഫിന് ഒരു വിക്കറ്റുണ്ട്. മലയാളിതാരം സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെ ടി20 അരങ്ങേറ്റം കുറിച്ചു. മുഹമ്മദ് നെയിം ബംഗ്ലാദേശിനായി ആദ്യ മത്സരത്തിനിറങ്ങി.

Follow Us:
Download App:
  • android
  • ios