Asianet News MalayalamAsianet News Malayalam

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ്..?

ദീര്‍ഘകാലമായി ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മുടങ്ങി കിടക്കുകയാണ്. പ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരാറുള്ളത്.

ICC planning IND vs PAK match before T20 match
Author
Dubai - United Arab Emirates, First Published Oct 16, 2019, 9:06 PM IST

ദുബായ്: ദീര്‍ഘകാലമായി ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മുടങ്ങി കിടക്കുകയാണ്. പ്രധാന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരാറുള്ളത്. ഏകദിന ലോകകപ്പിലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. ഇപ്പോഴിതാ ഒരു ഇന്ത്യ- പാക് മത്സരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഐസിസി. എന്നാല്‍ അതൊരു പരമ്പര അല്ലെന്ന് മാത്രം. 

2012-13 ന് ശേഷം ഒരു പരമ്പരയില്‍ പോലും ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടില്ല. എന്നാല്‍, അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഒരു സന്നാഹ മത്സരം സംഘടിപ്പിക്കാനാണ് ഐസിസി ശ്രമിക്കുന്നത്. ടൂര്‍ണമെന്റിന് മുമ്പ് ഒരു ആവേശം കൊണ്ടുവരാന്‍ ഈ മത്സരത്തിന് കഴിയുമെന്നാണ് ഐസിസി കരുതുന്നത്. 

2009 ടി20 ലോകകപ്പിലും ഇതുപോലൊരു നീക്കം ഐസിസി നടത്തിയിരുന്നു. അന്ന് ഇന്ത്യ ജയിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൂടുതല്‍ പ്രശ്‌നമായതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് പരമ്പകള്‍ വേണ്ടെന്ന് വച്ചത്.

Follow Us:
Download App:
  • android
  • ios