Asianet News MalayalamAsianet News Malayalam

സഞ്ജുവിന് പ്രതീക്ഷ നല്‍കി ബാറ്റിങ് കോച്ചിന്റെ വാക്കുകള്‍; ഇന്ത്യ- ബംഗ്ലാദേശ് പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ടf20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം ദില്ലിയിലാണ് നടക്കുക. വിരാട് കോലിയുടെയും ഷാക്കിബ് അല്‍ ഹസന്‍റെയും അഭാവത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മയും ബംഗ്ലാദേശിനെ മഹ്മദുള്ളയുമാണ് നയിക്കുന്നത്.

ind vs ban t20 series starting tomorrow
Author
New Delhi, First Published Nov 2, 2019, 10:02 AM IST

ദില്ലി: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുളള ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം ദില്ലി അരുണ്‍ ജയ്റ്റിലി സ്റ്റേഡിയത്തിലാണ് നടക്കുക. വിരാട് കോലിയുടെയും ഷാക്കിബ് അല്‍ ഹസന്റെയും അഭാവത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മയും ബംഗ്ലാദേശിനെ മഹ്മദുള്ളയുമാണ് നയിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ സഞ്ജു സാംസണ് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍. 

ഇന്നലെ പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും രോഹിത്ത് നാളെ കളിക്കും. ബിസിസിഐ പ്രസിഡന്റ് ഗാംഗുലിയുമായി ഫോണില്‍ സംസാരിച്ച രോഹിത് അന്തരീക്ഷ മലിനീകരണം ഉണ്ടെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ദില്ലിയില്‍ കളിക്കാന്‍ തയ്യാറെന്ന് അറിയിച്ചിട്ടുണ്ട്. ട്വന്റി20 റാങ്കിംഗില്‍ ഇന്ത്യ അഞ്ചാമതും ബംഗ്ലാദേശ് ഒമ്പതാം സ്ഥാനത്തുമാണ്.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി, ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ് വ്യക്തമാക്കി.  സഞ്ജുവും ശിവം ദുബെയും അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് റാത്തോഡിന്റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios