Asianet News MalayalamAsianet News Malayalam

ക്ലാസൻ വെടിക്കെട്ടിൽ സഞ്ജു വീണു,റൺവേട്ടയിൽ കുതിച്ചുയർന്ന് യുവതാരങ്ങൾ; സ്ട്രൈക്ക് റേറ്റിൽ മുന്നിൽ ചെന്നൈ താരം

രണ്ട് കളികളില്‍ 86 റണ്‍സെടുത്ത സാം കറന്‍ അഞ്ചാമതും രണ്ട് കളികളില്‍ 85 റണ്‍സുള്ള ശിവം ദുബെ ആറാമതുമുള്ളപ്പോള്‍ 83 റണ്‍സുള്ള രചിന്‍ രവീന്ദ്രയാണ് ഏഴാമത്.

IPL 2024 top scorers and best strike rate Stats Sanju Samson drops to 8, Virat Kohli, Heinrich Klaasen, Rachin Ravindra
Author
First Published Mar 28, 2024, 11:31 AM IST

മുംബൈ: ഐപിഎല്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ എട്ടാം സ്ഥാനത്തേക്ക് വീണു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ 34 പന്തില്‍ 80 റണ്‍സടിച്ച സണ്‍റൈസേഴ്സ് ഹാദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസനാണ് റണ്‍വേട്ടില്‍ ഒന്നാം സ്ഥാനത്ത്. രണ്ട് മത്സരങ്ങളില്‍ 143 ശരാശരിയില്‍ 226.98 എന്ന സ്വപ്നതുല്യമായ സ്ട്രൈക്ക് റേറ്റില്‍ 143 റണ്‍സ് നേടിയാണ് ക്ലാസന്‍ ഓറഞ്ച് ക്യാപ് തലയിലണിഞ്ഞത്.

രണ്ട് മത്സരങ്ങളില്‍ 98 റണ്‍സുമായി വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ടെങ്കിലും യുവതാരങ്ങളായ അഭിഷേക് ശര്‍മ 95 റണ്‍സുമായും തിലക് വര്‍മ 89 റണ്‍സുമായും കോലിക്ക് തൊട്ടു പിന്നിലുണ്ട്.  അഭിഷേക് ശര്‍മക്കും ക്ലാസനെപ്പോലെ 226.19 സ്ട്രൈക്ക് റേറ്റുള്ളപ്പോള്‍ തിലക് വര്‍മക്ക് 167.92 സ്ട്രൈക്ക് റേറ്റുണ്ട്.

ജയം തുടരാന്‍ സഞ്ജുവും പിള്ളേരും ഇന്നിറങ്ങുന്നു; ആദ്യ ജയം കൊതിച്ച് റിഷഭ് പന്തിന്‍റെ ഡല്‍ഹി

രണ്ട് കളികളില്‍ 86 റണ്‍സെടുത്ത സാം കറന്‍ അഞ്ചാമതും രണ്ട് കളികളില്‍ 85 റണ്‍സുള്ള ശിവം ദുബെ ആറാമതുമുള്ളപ്പോള്‍ 83 റണ്‍സുള്ള രചിന്‍ രവീന്ദ്രയാണ് ഏഴാമത്. ഒരു മത്സരം മാത്രം കളിച്ച സഞ്ജു സാംസണ്‍ 82 റണ്‍സുമായി സഞ്ജു എട്ടാം സ്ഥാനത്താണ്. ഇന്ന് ഡല്‍ഹിക്കെതിരെ 17 റണ്‍സടിച്ചാല്‍ സഞ്ജുവിന് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് ഉയരാം.

82 റണ്‍സടിച്ച സായ് സുദര്‍ശനും 69 റണ്‍സുള്ള രോഹിത് ശര്‍മയുമാണ് ആദ്യ പത്തിലുള്ള് മറ്റ് താരങ്ങള്‍. ആദ്യ പത്തിലുള്ള താരങ്ങളില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് ക്ലാസനും അഭിഷേക് ശര്‍മക്കുമല്ല എന്നതും ശ്രദ്ധേയമാണ്. ഏഴാം സ്ഥാനത്തുള്ള രചിന്‍ രവീന്ദ്രയാണ് 237.14 സട്രൈക്ക് റേറ്റുമായി മുന്നിലുള്ളത്. സഞ്ജുവിന് 157.69 സട്രൈക്ക് റേറ്റുള്ളപ്പോള്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള കോലിക്ക് 142.03ഉം രോഹിത്തിന് 168.29ഉം സ്ട്രൈക്ക് റേറ്റാണുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios