ഇങ്ങനെയങ്കില്‍ ഇങ്ങോട്ട് വരണമെന്നില്ല! രാജസ്ഥാന്‍ റോയല്‍സ് താരത്തിനെതിരെ പൊട്ടിത്തെറിച്ച് ഇര്‍ഫാന്‍ പത്താന്‍

രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. പഞ്ചാബിനെതിരായ തോല്‍വിക്ക് ശേഷമാണ് പത്താന്‍ തുറന്നടിച്ചത്.

irfan pathan criticize rajasthan royals batter after defeat against punjab kings

ഗുവാഹത്തി: ഐപിഎല്‍ പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണല്‍ ടീം വിട്ടത്. ബട്‌ലറിന്റെ അഭാവം അറിയാനും സാധിച്ചു. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ കളിക്കുമ്പോള്‍ രാജസ്ഥാന്‍ ടീമില്‍ ബട്‌ലര്‍ ഉണ്ടായിരുന്നില്ല. പകരമെത്തിയത് ടോം കോഹ്‌ലര്‍ കഡ്‌മോറായിരുന്നു. എന്നാല്‍ കാര്യമായെന്നും കഡ്‌മോറിന് ചെയ്യാന്‍ കഴിഞ്ഞില്ല. ഓപ്പണറായെത്തിയ താരം പവര്‍പ്ലേയില്‍ ധാരളം പന്തുകള്‍ പാഴാക്കി. 23 പന്തില്‍ 18 റണ്‍സുമായിട്ടാണ് കഡ്‌മോര്‍ പുറത്തായത്.

വേണ്ടത്ര റണ്‍സ് രാജസ്ഥാന് തുടക്കത്തില്‍ വന്നില്ലെന്ന് മാത്രമല്ല, നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുക്കാന്‍ മാത്രമാണ് രാജസ്ഥാന് സാധിച്ചത്. ഫലമോ പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റ് തോല്‍വി. ഇപ്പോള്‍ രാജസ്ഥാന്‍ താരം ജോസ് ബട്‌ലര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. പഞ്ചാബിനെതിരായ തോല്‍വിക്ക് ശേഷമാണ് പത്താന്‍ തുറന്നടിച്ചത്.

അല്‍പം റണ്‍സ് കുറഞ്ഞു! ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോയെന്ന ചോദ്യത്തിന് സഞ്ജുവിന്റെ വിചിത്ര മറുപടി

സീസണിനിടെ ഇട്ടിട്ട് പോവാനാണെങ്കില്‍ വരണ്ടേതില്ലെന്നാണ് പത്താന്‍ പറഞ്ഞുവെക്കുന്നത്. ബട്‌ലറുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും പത്താന്‍ എക്‌സില്‍ കുറിച്ചിട്ടതിങ്ങനെ... ''മുഴുവന്‍ സീസണ്‍ കളിക്കാന്‍ തയ്യാറായിരിക്കണം. അല്ലെങ്കില്‍ ഇങ്ങോട്ട് വരണമെന്നില്ല.'' പത്താന്‍ കുറിച്ചിട്ടു. പോസ്റ്റ് വായിക്കാം...

ഇംഗ്ലണ്ട് ദേശീയ ടീമിനൊപ്പം ചേരുന്നതിനായിട്ടാണ് അദ്ദേഹം രാജസ്ഥാന്‍ ക്യാംപ് വിട്ടത്. ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പാകിസ്ഥാനെതിരെ നാല് ടി20 മത്സരങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ക്യാപ്റ്റനെ നേരത്തെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. പ്ലേ ഓഫിലെത്തുന്ന ടീമുകളിലെ ഇംഗ്ലണ്ട് താരങ്ങളെ ടൂര്‍ണമെന്റ് കഴിയുന്നതുവരെ നിലനിര്‍ത്താന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ബിസിസിഐ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇസിബി വിസമ്മതിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios