Asianet News MalayalamAsianet News Malayalam

സഞ്ജുവിനെ ഉടനെ ദേശീയ ജേഴ്‌സിയില്‍ കാണാം; ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പ്രതികരിക്കുന്നു

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകുമെന്നുള്ളത് ഉറപ്പായി. ഇനി ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാനം മാത്രമാണ് ബാക്കിയുളളത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയുമാവും.

Jayesh George on Sanju Samson and future
Author
Thiruvananthapuram, First Published Oct 14, 2019, 1:15 PM IST

തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകുമെന്നുള്ളത് ഉറപ്പായി. ഇനി ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാനം മാത്രമാണ് ബാക്കിയുളളത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയുമാവും. കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമാണിത്. കൂടെ പ്രതീക്ഷകളും. 

വാര്‍ത്ത പുറത്തുവന്നതിന് ശേഷം ആദ്യ പ്രതികരണം അറിയിച്ചിരിക്കുകയാണ് ജയേഷ് ജോര്‍ജ്. സഞ്ജു സാംസണെ ഉടനെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ജേഴ്‌സിയില്‍ കാണാമെന്ന് അദ്ദേഹം പറഞ്ഞു. ജയേഷ് തുടര്‍ന്നു... ''വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു പുറത്തെടുത്ത പ്രകടനം സെലക്റ്റര്‍മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അടുത്തുതന്നെ ഏകദിന ജേഴ്‌സിയില്‍ സഞ്ജുവിനെ കാണാന്‍ കഴിയും. സഞ്ജുവിന്റെ പ്രകടനവും ഋഷഭ് പന്തിന്റെ മോശം ഫോമും ഇന്നലെ സംസാരിക്കുന്നുണ്ടായിരുന്നു. ഏകദിനത്തിലും ടി20യിലും സഞ്ജുവിന്റെ സാന്നിധ്യം ഉടനെ പ്രതീക്ഷിക്കാം. 

കേരളത്തിലേക്ക് ടെസ്റ്റ് ക്രിക്കറ്റ് കൊണ്ടുവരാനുള്ള ശ്രമം നടത്തണം. മത്സരം നടത്താന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം തയ്യാറാക്കിയെടുത്തിട്ടുണ്ട്. കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയ്്ക്ക് വേണ്ടതെല്ലാം ചെയ്യും. എന്തായാലും സൗരവ് ഗാംഗുലിയെ പോലെ വളരെയധികം പരിചയസമ്പത്തുള്ള ഒരു പ്രസിഡന്റിന്റെ കീഴിലാണ് ജോലി ചെയ്യുന്നത്. നല്ല കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. ഗാംഗുലിയുടെ പിന്തുണ എനിക്കുണ്ടായിരുന്നു. പിന്നീടെല്ലാം ഐക്യകണ്‌ഠേനയുള്ള തീരുമാനമായിരുന്നു.

ക്രിക്കറ്റ് താരങ്ങള്‍ ആയിരുന്നുവര്‍ തന്നെ ബിസിസിഐ ചുമതലയേല്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യും. ഗാംഗുലി ഇന്നലെ പറയുന്നുണ്ടായിരുന്നു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റര്‍മാരെ പിന്തുണക്കുന്നതിനെ കുറിച്ച്. ആദ്യത്തെ അജണ്ട തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാരെ പിന്തുണക്കുകയെന്നുള്ളതാണ്. ഗാംഗുലിയെ പ്രസിഡന്റായി കിട്ടിയത് താരങ്ങള്‍ക്കും ക്രിക്കറ്റിനും ഗുണം ചെയ്യും.'' ജയേഷ് ജോര്‍ജ് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios