Asianet News MalayalamAsianet News Malayalam

അവസാന ലാപ്പില്‍ രാഹുല്‍ വീണു! സഞ്ജുവിന് പുതിയ രണ്ട് എതിരാളികള്‍? കീറാമുട്ടിയായി വിക്കറ്റ് കീപ്പര്‍ സ്ഥാനം

വിക്കറ്റ് കീപ്പറായി വരുന്ന താരത്തിന് ഫിനിഷിംഗ് തികവുകൂടിയുണ്ടാവണമെന്നുള്ള അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.

kl rahul out of t20 world cup race but more hurdles for sanju samson
Author
First Published Apr 30, 2024, 12:30 PM IST

ദില്ലി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ആരൊക്കെ ടീമില്‍ ഉള്‍പ്പെടുമെന്ന് അറിയാനുളള ആകാംക്ഷ ആരാധകര്‍ക്കുണ്ട്. ഇത്തവണ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടാന്‍ അര്‍ഹനാണ്. റണ്‍വേട്ടയില്‍ ആറാം സ്ഥാനത്തുണ്ട് താരം. ഒമ്പത് മത്സങ്ങളില്‍ 385 റണ്‍സാണ് സഞ്ജു നേടിയത്. ഇനിയും അദ്ദേഹത്തെ ടി20 ലോകകപ്പില്‍ നിന്ന് തഴഞ്ഞാല്‍ അത് വലിയ നീതികേടാവും.

ഇതിനിടെ സഞ്ജു ടീമില്‍ ഉള്‍പ്പെടുമെന്നുളള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അതും ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പറായിട്ട് തന്നെ. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്. സഞ്ജുവിനെ വെല്ലുവിളി ഉയര്‍ത്തുന്ന താങ്ങള്‍ റിഷഭ് പന്തും കെ എല്‍ രാഹുലുമായിരുന്നു. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ രാഹുല്‍ മലയാളി താരത്തിന് വെല്ലുവിളി ഉയര്‍ത്തില്ലെന്നാണ്. ടീമിലേക്ക് രാഹുലിനെ പരിഗണിച്ചേക്കില്ലെന്നാണ് വാര്‍ത്ത. എന്നാല്‍ പുതിയ രണ്ട് എതിരാളികളുണ്ട് സഞ്ജുവിന്. ജിതേഷ് ശര്‍മയും ധ്രുവ് ജുറലും.

സഞ്ജു പൊതുവെ ബാറ്റിംഗിനെത്തുന്നത് മൂന്നാം നമ്പറിലോ നാലാം നമ്പറിലാണ്. എന്നാല്‍ വിക്കറ്റ് കീപ്പറായി വരുന്ന താരത്തിന് ഫിനിഷിംഗ് തികവുകൂടിയുണ്ടാവണമെന്നുള്ള അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഐപിഎല്ലിന് മുമ്പുള്ള ടി20 പരമ്പരകളിലെല്ലാം ജിതേഷ് ശര്‍മയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നത്. ഫിനിഷര്‍ റോള്‍ അദ്ദേഹത്തിന് ഭംഗിയാക്കാനും സാധിച്ചിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് വേണ്ടി കൡക്കുന്ന താരത്തിന് ഇതുവരെ മികച്ച പ്രകടനമൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. 

സഞ്ജു ഇല്ല! അനുയോജ്യര്‍ റിഷഭ് പന്തും രാഹുലും; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രവചിച്ച് ആകാശ് ചോപ്ര

എന്നിരുന്നാലും ജിതേഷിനെ മാറ്റിനിര്‍ത്തേണ്ടതില്ലെന്ന അഭിപ്രായവും ഉണര്‍ന്നിട്ടുണ്ട്. ജുറലിന് ഗുണമാകുന്നത് ടെസ്റ്റ് പരമ്പരയില്‍ പുറത്തെടുത്ത പ്രകടനമാണ്. ഫിനിഷറായി കളിച്ച ജുറല്‍ ഗംഭീര പ്രകടനം പുറത്തെടുക്കുകയും ചെയ്തു. മറ്റൊന്ന്, ഐപിഎല്ലിലും ഫോമിലേക്ക് തിരിച്ചെത്താന്‍ ജുറെലിന് സാധിച്ചിരുന്നു. എന്തായാലും ആരൊക്കെ ടീമിലെത്തുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Follow Us:
Download App:
  • android
  • ios