Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് ധോണിയും

ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍മാരും ദേശീയഗാനം പാടാന്‍ ഗ്രൗണ്ടിലിറങ്ങും. ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഇതാദ്യമായാണ് കമന്ററി ബോക്സില്‍ കളി പറയാനെത്തുന്നത്.

MS Dhoni to don commentators hat during day-night Test
Author
Kolkata, First Published Nov 5, 2019, 6:07 PM IST

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയെത്തും. കളിക്കാരനായല്ല കളി പറച്ചിലുകാരനായാണ് ധോണി ചരിത്ര ടെസ്റ്റിന് എത്തുന്നത്. മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്‍മാരെ ഗസ്റ്റ് കമന്റേറ്റര്‍മാരായി എത്തിക്കുന്നത്.

ടെസ്റ്റ് തുടങ്ങുന്ന ഈ മാസം 22ന് ആദ്യ ദിവസം ധോണിയെ കമന്ററി ബോക്സില്‍ കാണാം. ടെസ്റ്റിന്റെ ആദ്യ രണ്ടു ദിവസം ഇന്ത്യയുടെ മുന്‍ നായകന്‍മാരെയെല്ലാം ഇത്തരത്തില്‍ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെക്കുറിച്ച് മുന്‍താരങ്ങള്‍ കമന്ററി ബോക്സിലിരുന്ന് സംസാരിക്കും.

ഡേ നൈറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം മുന്‍ ക്യാപ്റ്റന്‍മാരും ദേശീയഗാനം പാടാന്‍ ഗ്രൗണ്ടിലിറങ്ങും. ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി ഇതാദ്യമായാണ് കമന്ററി ബോക്സില്‍ കളി പറയാനെത്തുന്നത്.

ടെസ്റ്റിന്റെ മൂന്നാം ദിവസം ലഞ്ച് ബ്രേക്ക് സമയത്ത് ഇന്ത്യയുടെ ഐതിഹാസികമായ കൊല്‍ക്കത്ത ടെസ്റ്റ് വിജയത്തെക്കുറിച്ട് ടീം അംഗങ്ങളായിരുന്ന വിവിഎസ് ലക്ഷ്മ്ണ്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ഓര്‍മകള്‍ പങ്കുവെക്കുന്നത് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കും. എന്നാല്‍ കുംബ്ലെയോ ദ്രാവിഡോ പരിപാടിയില്‍ പങ്കെടുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.

Follow Us:
Download App:
  • android
  • ios