Asianet News MalayalamAsianet News Malayalam

ഡിആര്‍എസ് എടുക്കണോ എന്ന് റിഷഭ് പന്ത് ഫീല്‍ഡറോട് വെറുതെ ചോദിച്ചു, അമ്പയര്‍ കേറിയങ്ങ് ഡിആര്‍എസ് കൊടുത്തു

എന്നാല്‍ താന്‍ റിവ്യു എടുത്തതല്ലെന്നും എടുക്കണോ എന്ന് ഫീല്‍ഡറോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും റിഷഭ് പന്ത് തര്‍ക്കിച്ചെങ്കിലും അമ്പയര്‍ സമ്മതിച്ചില്ല

Rishabh Pant asks for DRS in LSG vs DC; cause total confusion in IPL 2024
Author
First Published Apr 12, 2024, 9:16 PM IST

ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ ഡിആര്‍എസിനെച്ചൊല്ലി വിവാദം. ലഖ്നൗ ഇന്നിംഗ്സിലെ നാലാം ഓവറിലാണ് വിവാദ സംഭം നടന്നത്. ഇഷാന്ത് ശര്‍മ എറിഞ്ഞ പന്ത് പാഡിനരികിലൂടെ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയി. അമ്പയര്‍ അത് വൈഡ് വിളിക്കുകയും ചെയ്തു. എന്നാല്‍ പന്ത് പാഡില്‍ കൊണ്ടോ എന്ന സംശയം കാരണം റിവ്യു എടുക്കണോ എന്ന അര്‍ത്ഥത്തില്‍ റിഷഭ് പന്ത് സിഗ്നല്‍ കാട്ടി. തൊട്ടു പിന്നാലെ അമ്പയര്‍ തീരുമാം ടിവി അമ്പയര്‍ക്ക് വിട്ടതായി സിഗ്നല്‍ നല്‍കി.

എന്നാല്‍ താന്‍ റിവ്യു എടുത്തതല്ലെന്നും എടുക്കണോ എന്ന് ഫീല്‍ഡറോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും റിഷഭ് പന്ത് തര്‍ക്കിച്ചെങ്കിലും അമ്പയര്‍ സമ്മതിച്ചില്ല. റിവ്യൂവില്‍ പന്ത് വൈഡാണെന്ന് വ്യക്തമാകുകയും ഡല്‍ഹിക്ക് അനാവശ്യമായി ഒരു റിവ്യു നഷ്ടമാകുകയും ചെയ്തു. എന്നാല്‍ പന്ത് റിവ്യു ചെയ്തതല്ലെന്ന വാദം ഖണ്ഡിക്കുന്ന റിപ്ലേ ദൃശ്യങ്ങള്‍ പിന്നാലെ സ്റ്റാര്‍ സ്പോര്‍ട്സ് പുറത്തുവിടുകയും ചെയ്തു. റിവ്യു എടുക്കാനായി പന്ത് കൈ കൊണ്ട് ഇംഗ്ലീഷ് അക്ഷരം ടി എന്ന് ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ലോകകപ്പ് ടീമിലിടം കിട്ടാനായി ഹാര്‍ദ്ദിക് പരിക്ക് മറച്ചുവെക്കുന്നു, ആരോപണവുമായി കിവീസ് താരം

എന്നാല്‍ മിഡോഫില്‍ നില്‍ക്കുന്ന ഫീല്‍ഡറോടാവാം പന്ത് അത് ചോദിച്ചതെന്നും അമ്പയറോട് സിഗ്നല്‍ കാണിച്ചതല്ലെന്നുമാണ് കമന്‍ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ പന്ത് ബാറ്റില്‍ കൊണ്ടിരുന്നോ എന്ന രീതിയില്‍ സംശയം പ്രകടിപ്പിച്ച പന്ത് ചെവിയില്‍ കൈവെച്ചശേഷമാണ് റിവ്യു സിഗ്നല്‍ കാണിച്ചതെന്നും അതുകൊണ്ട് തന്നെ അത് റിവ്യു എടുത്തതാണെന്നും ഗവാസ്കര്‍ക്കൊപ്പം കമന്‍ററി ബോക്സിലുണ്ടായിരുന്ന ദീപ്ദാസ് ഗുപ്തയും പോമി ബാംഗ്‌വയും പറഞ്ഞു. മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു.

 

Follow Us:
Download App:
  • android
  • ios