Asianet News MalayalamAsianet News Malayalam

ഐസിസി ടെസ്റ്റ് റാങ്കിങ്: ആദ്യ പത്തില്‍ നാല് ഇന്ത്യക്കാര്‍; രോഹിത്തിന് വമ്പന്‍ നേട്ടം

ഇന്ത്യയുടെ പുതിയ ടെസ്റ്റ് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് കരിയറിലെ ഉയര്‍ന്ന റാങ്ക്. ഐസിസി ഇന്ന് പുറത്തുവിട്ട റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് രോഹിത്. 722 പോയിന്റാണ് രോഹിത്തിനുള്ളത്.

rohit storms into top ten of icc test ranking
Author
Dubai - United Arab Emirates, First Published Oct 23, 2019, 2:14 PM IST

ദുബായ്: ഇന്ത്യയുടെ പുതിയ ടെസ്റ്റ് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് കരിയറിലെ ഉയര്‍ന്ന റാങ്ക്. ഐസിസി ഇന്ന് പുറത്തുവിട്ട റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് രോഹിത്. 722 പോയിന്റാണ് രോഹിത്തിനുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ചുറിയാണ് രോഹിത്തിന് റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി കൊടുത്തത്. റാഞ്ചിയില്‍ നടന്ന അവസാന ടെസ്റ്റിന് മുമ്പ് 22ാം റാങ്കിലായിരുന്നു രോഹിത്. 12 സ്ഥാനങ്ങളാണാണ് രോഹിത് മെച്ചപ്പെടുത്തിയത്. ഏകദിന റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. ടി20യില്‍ എട്ടാം റാങ്കും രോഹിത്തിനുണ്ട്. 

രോഹിത് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരാണ് ആദ്യ പത്ത് റാങ്കിലുള്ളത്. വിരാട് കോലി (2), ചേതേശ്വര്‍ പൂജാര (4), അജിന്‍ക്യ രഹാനെ (5) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. അവസാന ടെസ്റ്റില്‍ തിളങ്ങാനാവാത്തത് കോലിയുടെ റാങ്കിനെ ബാധിച്ചു. റാഞ്ചി ടെസ്റ്റിന് മുമ്പ് ഒന്നാമതുള്ള സ്റ്റീവന്‍ സ്മിത്തും കോലിയും തമ്മില്‍ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമുണ്ടായിരുന്നത്. എന്നാലിപ്പോള്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം 11 പോയിന്റായി. സ്മിത്തിന് 937 പോയിന്റാണുള്ളത്. കോലിക്ക് 926 പോയിന്റും. 

ഇന്ത്യന്‍ ഉപനായകന്‍ അജിന്‍ക്യ രഹാനെയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു താരം. അവസാന ടെസ്റ്റിന് മുമ്പ ഒമ്പതാം സ്ഥാനത്തായിരുന്നു രഹാനെ. എന്നാല്‍ റാഞ്ചി ടെസ്റ്റിലെ സെഞ്ചുറി പ്രകടനം രഹാനയെ അഞ്ചാം റാങ്കിലെത്തിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെിരെ പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും പൂജാര നാലാം സ്ഥാനം നിലനര്‍ത്തി. കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് മൂന്നാമത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട് ഇന്തന്‍ താരങ്ങളാണുള്ളത്. ജസ്പ്രീത് ബുംറ മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് വീണു. ഏഴാം സ്ഥാനത്തുണ്ടായിരുന്ന ആര്‍ അശ്വിന് പത്താമനായി. മുഹമ്മദ് ഷമി ഒരു സ്ഥാനം മെച്ചപ്പെടുത്തി 15ാം റാങ്കിലെത്തി. ഓസീസ് താരം പാറ്റ് കമ്മിന്‍സാണ് ഒന്നാമത്.

Follow Us:
Download App:
  • android
  • ios