Asianet News MalayalamAsianet News Malayalam

ചിന്നസ്വാമിയില്‍ കോലി ഷോ! വീണ്ടും ചെണ്ടയായി മിച്ചല്‍ സ്റ്റാര്‍ക്ക്; കൊല്‍ക്കത്തയ്ക്ക് 183 റണ്‍സ് വിജയലക്ഷ്യം

അത്ര മികച്ചതായിരുന്നില്ല ആര്‍സിബിയുടെ തുടക്കം. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ (8) വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ കോലി - ഗ്രീന്‍ 65 റണ്‍സ് കൂട്ടിചേര്‍ത്തു.

royal challengers bengaluru vs kolkata knight riders ipl match live updates
Author
First Published Mar 29, 2024, 9:13 PM IST

ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 183 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വിരാട് കോലിയുടെ (59 പന്തില്‍ പുറത്താവാതെ 83) ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കാമറൂണ്‍ ഗ്രീന്‍ (33), ഗ്ലെന്‍ മാക്‌സ്‌വെല്‍ (28) അല്‍പമെങ്കിലും മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ആര്‍സിബി ഇറങ്ങിയത്. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. ആംഗ്കൃഷ് രഘുവന്‍ഷി അരങ്ങേറ്റം കുറിച്ചു. 

അത്ര മികച്ചതായിരുന്നില്ല ആര്‍സിബിയുടെ തുടക്കം. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയുടെ (8) വിക്കറ്റ് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ കോലി - ഗ്രീന്‍ 65 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗ്രീന്‍, റസ്സലിന്റെ പന്തില്‍ ബൗള്‍ഡായി. തുടര്‍ന്നെത്തിയ മാക്‌സ്‌വെല്ലും നിര്‍ണായക സംഭാവന നല്‍കി. കോലിക്കൊപ്പം 42 റണ്‍സ് ചേര്‍ത്താണ് മാക്‌സി മടങ്ങിയത്. 

തുടര്‍ന്നെത്തിയ രജത് പടിദാര്‍ (3), അനുജ് റാവത്ത് (3) നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 151 എന്ന നിലയിലായി ആര്‍സിബി. പിന്നീട് അവസാന രണ്ട് ഓവറില്‍ കോലി - ദിനേശ് കാര്‍ത്തിക് (8 പന്തില്‍ 20) സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. കോലിയുടെ ഇന്നിംഗ്‌സില്‍ നാല് വീതം ഫോറും സിക്‌സുമുണ്ടായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 47 റണ്‍സ് വിട്ടുകൊടുത്തു. വിക്കറ്റൊന്നും നേടാന്‍ സാധിച്ചതുമില്ല. 

റണ്‍വേട്ടക്കാരില്‍ ക്ലാസന് പിന്നില്‍ പരാഗ്! സഞ്ജു ആദ്യ അഞ്ചില്‍; നേട്ടമായത് ഡല്‍ഹിക്കെതിരായ പ്രകടനം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

Follow Us:
Download App:
  • android
  • ios