Asianet News MalayalamAsianet News Malayalam

പാക് ക്രിക്കറ്റില്‍ കലാപം; സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതിനെതിരെ അഫ്രിദി

ആറ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് നടപടിക്കെതിരെ ഷാഹിദ് അഫ്രിദി. നായകന്‍ സര്‍ഫറാസ് അഹമ്മദ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കാണ് വിശ്രമം അനുവദിച്ചത്.

shahid afridi criticise for resting six senior players in odi series vs australia
Author
Karachi, First Published Mar 11, 2019, 9:00 PM IST

കറാച്ചി: ലോകകപ്പിന് മുന്‍പ് നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ആറ് സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പാക് ക്രിക്കറ്റ് ബോര്‍ഡ് നടപടിക്കെതിരെ ഷാഹിദ് അഫ്രിദി. നായകന്‍ സര്‍ഫറാസ് അഹമ്മദ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കാണ് വിശ്രമം അനുവദിച്ചത്. ഇതേസമയം രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ച പേസര്‍ മുഹമ്മദ് ഹസ്‌നൈന് അവസരവും നല്‍കി.

'കരുത്തരായ ഓസ്‌ട്രേലിയ പോലൊരു ടീമിനെതിരെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചത് അംഗീകരിക്കാനാവില്ല. ദുര്‍ബലരായിരുന്നു എതിരാളികളെങ്കില്‍ നമുക്ക് അംഗീകരിക്കാമായിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക് ഓസ്‌ട്രേലിയക്കെതിരെ കളിക്കാനും തിളങ്ങാനും  കഴിഞ്ഞിരുന്നെങ്കില്‍ ലോകകപ്പില്‍ പാക് ടീമിന്‍റെ ആത്മവിശ്വാസം കൂടുമായിരുന്നു' എന്നും ഇതിഹാസ ഓള്‍റൗണ്ടര്‍ പറഞ്ഞു.

യു എ ഇയില്‍ മാര്‍ച്ച് 22 മുതല്‍ 31 വരെയാണ് അഞ്ച് ഏകദിനങ്ങളുടെ പരമ്പര നടക്കുന്നത്. സര്‍ഫറാസിന്‍റെ അസാന്നിധ്യത്തില്‍ ഷൊയ്‌ബ് മാലിക്കാണ് പാക്കിസ്ഥാനെ നയിക്കുക. ബാബര്‍ അസം, ഫഖാര്‍ സമാന്‍, ഹസന്‍ അലി, ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രിദി എന്നിവരാണ് പരമ്പരയില്‍ വിശ്രമിക്കുന്ന മറ്റ് താരങ്ങള്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ കളിച്ച താരങ്ങളാണ് ഇവരെല്ലാം. 

പാക്കിസ്ഥാന്‍ ടീം

Shoaib Malik (captain), Abid Ali, Faheem Ashraf, Haris Sohail, Imad Wasim, Imam-ul-Haq, Junaid Khan, Mohammad Abbas, Mohammad Amir, Mohammad Hasnain, Mohammad Rizwan, Saad Ali, Shan Masood, Umar Akmal, Usman Shinwari, Yasir Shah. 
 

Follow Us:
Download App:
  • android
  • ios