Asianet News MalayalamAsianet News Malayalam

ഐ പി എല്ലില്‍ മികവ് കാട്ടിയാല്‍ ലോകകപ്പ് ടീമിലിടം നേടുമോ; മറുപടിയുമായി കോലി

ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുക്കുന്നതില്‍ ഐ പി എല്ലിന് റോള്‍ ഉണ്ടാകില്ലെന്ന് നായകന്‍ വിരാട് കോലി. ഇതോടെ ഐ പി എല്ലില്‍ മികവ് കാട്ടിയാലും ലോകകപ്പ് ടീമില്‍ ആര്‍ക്കും കയറിപ്പറ്റാനാവില്ലെന്ന് ഉറപ്പായി. 

virat kohli about world cup team selection
Author
Mumbai, First Published Mar 1, 2019, 4:45 PM IST

മുംബൈ: ഇന്ത്യയുടെ ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുക്കുന്നതില്‍ ഐ പി എല്ലിന് റോള്‍ ഉണ്ടാകില്ലെന്ന് നായകന്‍ വിരാട് കോലി. ഇതോടെ ഐ പി എല്ലില്‍ മികവ് കാട്ടിയാലും ലോകകപ്പ് ടീമില്‍ ആര്‍ക്കും കയറിപ്പറ്റാനാവില്ലെന്ന് ഉറപ്പായി. ഐ പി എല്ലില്‍ മികവ് കാട്ടിയാല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താമെന്ന അജിങ്ക്യ രഹാനെ ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രതീക്ഷയാണ് ഇതോടെ അവസാനിക്കുന്നത്.

ലോകകപ്പ് ടീം സെലക്‌ഷനില്‍ ഐ പി എല്ലിന് സ്വാധീന്യം ഉണ്ടെന്ന് തോന്നുന്നില്ല. ഐ പി എല്ലിനെ ലോകകപ്പ് സെലക്‌ഷനായി പരിഗണിക്കുന്നത് നല്ലതല്ലെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. ഐ പി എല്‍ ആരംഭിക്കും മുന്‍പ് ലോകകപ്പ് ടീമിന്‍റെ കാര്യത്തില്‍ തീരുമാനമാക്കണം. ഐ പി എല്‍ താരങ്ങളുടെ പ്രകടനത്തില്‍  കാര്യമായ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് കരുതുന്നില്ലെന്നും കോലി പറഞ്ഞു. 

ഇന്ത്യന്‍ ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പറിനായി ദിനേശ് കാര്‍ത്തിക്കും ഋഷഭ് പന്തും തമ്മില്‍ മത്സരം നടക്കുന്നുണ്ട്. ഇക്കാര്യത്തിലും ഐ പി എല്ലിന് മുന്‍പ് തീരുമാനമാകും എന്നുറപ്പായി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയാകും ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതില്‍ ഇന്ത്യന്‍ ടീമിന് മുന്നിലുള്ള വഴി എന്നാണ് കോലി നല്‍കുന്ന സൂചന. 

Follow Us:
Download App:
  • android
  • ios