Asianet News MalayalamAsianet News Malayalam

രോഹിത്തുമായി ചൂടേറിയ ചര്‍ച്ച! ഹാര്‍ദിക്കിന് നേരെ കണ്ണുരുട്ടി ആകാശ് അംബാനി; ടീമില്‍ അസ്വാരസ്യങ്ങള്‍?

ടീമുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്‍ ക്യാപ്റ്റനും സീനിയര്‍ താരം രോഹിത് ശര്‍മയും ചൂടേറിയ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതാണ് വീഡിയോ.

watch video rohit sharma engages heated talk with akash ambani
Author
First Published Mar 28, 2024, 7:00 PM IST

ഹൈദരാബാദ്: വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് മുംബൈ ഇന്ത്യന്‍സ്. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ഇറങ്ങിയ മുംബൈ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെടുകയായിരുന്നു. ഇതോടെ കടുത്ത വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നത്. വണ്‍ ഫാമിലിയെന്നാണ് പറയുന്നതെങ്കിലും മുംബൈ ഇന്ത്യന്‍സ് ടീമില്‍ വിഭാഗീയത രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ടീമിനകത്ത് രോഹിത് ശര്‍മയെ പിന്തുണക്കുന്നവരുടെ സംഘവും ഹാര്‍ദ്ദിക് പാണ്ഡ്യയെ പിന്തുണക്കുന്നവരുടെ സംഘവും ഉണ്ടെന്ന് പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ടീമുമായി ബന്ധപ്പെട്ട മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്‍ ക്യാപ്റ്റനും സീനിയര്‍ താരം രോഹിത് ശര്‍മയും ചൂടേറിയ ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതാണ് വീഡിയോ. മറ്റൊരു ഫോട്ടോയില്‍ മുംബൈ ടീം ഉടമ ആകാശ് അംബാനി ഹാര്‍ദിക്കിനെ രൂക്ഷമായി നോക്കുന്നതും കാണാം. വീഡിയോയും അതിനൊപ്പം പുറത്തുവന്ന ചില പോസ്റ്റുകളും വായിക്കാം...

രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ ക്യാപ്റ്റന്‍ ഹാര്‍ദിക്കിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബുമ്രയെ വേണ്ട വിധത്തില്‍ ഹാര്‍ദിക്ക് ഉപയോഗിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നാലാം ഓവറിലാണ് ബുമ്ര പന്തെറിയാനെതതുന്നത്. പിന്നീട് 13-ാം ഓവറിലാണ് ബുമ്ര വീണ്ടുമെത്തുന്നത്. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത ബുമ്രയ്ക്ക് ഒരു വിക്കറ്റും വീഴ്ത്താന്‍ സാധിച്ചിരുന്നില്ല. 

അടികൊണ്ട് തളര്‍ന്നു! സഹായം തേടി ഹാര്‍ദിക് രോഹിത്തിനടുത്ത്; ബൗണ്ടറി ലൈനിലേക്ക് ഓടിപ്പിച്ച് രോഹിത്

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ വ്യക്തതയില്ലായ്മയുണ്ടെന്ന് ഓസീസ് താരം സ്റ്റീവന്‍ സ്മിത്ത് വ്യക്തമാക്കിയിരുന്നു. ഓസീസ് താരത്തിന്റെ വാക്കുകള്‍... ''ബൗളിംഗ് മാറ്റങ്ങളാണ് ആശയക്കുഴപ്പത്തിലാക്കുന്നത്. ബുമ്ര നാലാം ഓവറിലാണ് പന്തെറിയാനെത്തിയത്. അഞ്ച് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. പിന്നീട് ബുമ്രയെ കാണുന്നത് 13-ാം ഓവറിലാണ്. ലോകത്തെ മികച്ച ബൗളറാണ് ബുമ്ര. വിക്കറ്റ് ടേക്കറായ ബുമ്രയെ പന്തെറിയാന്‍ ഇത്രയും വൈകിപ്പിച്ച് മുംബൈ ഇന്ത്യന്‍സിനെ ബാധിച്ചു. ആ തന്ത്രം ക്യാപ്റ്റന് മനസിലാക്കിയില്ല. ചില കാര്യങ്ങള്‍ ബുമ്രയ്ക്ക് തെറ്റിപ്പോയി.'' സ്മിത്ത് പറഞ്ഞു.

Follow Us:
Download App:
  • android
  • ios