Asianet News MalayalamAsianet News Malayalam

ലോകകപ്പ് ഫേവറൈറ്റുകളെ പ്രഖ്യാപിച്ച് യുവരാജ് സിംഗ്

മുംബൈ ഇന്ത്യന്‍സിലെ സഹതാരം ഹര്‍ദ്ദിക് പാണ്ഡ്യയാകും ഈ ലോകകപ്പിലെ തിളങ്ങുന്ന താരങ്ങളിലൊരാളെന്ന് യുവി പറഞ്ഞു

Yuvraj Singh picks World Cup favourites
Author
Mumbai, First Published May 4, 2019, 4:14 PM IST

മുംബൈ: ഈ മാസം അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ ഫേവറ്റൈറ്റുകളെ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഇത്തവണ ലോകകപ്പിലെ ഫേവറൈറ്റുകളെന്ന് യുവി പറഞ്ഞു. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും മടങ്ങിയെത്തിയതോടെ ഓസ്ട്രേലിയയും കരുത്തുറ്റ ടീമാണെന്നും മാച്ച് വിന്നര്‍മാര്‍ നിറയെയുള്ള വെസ്റ്റ് ഇന്‍ഡീസ് നിരയും ശക്തമാണെന്നും യുവരാജ് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിലെ സഹതാരം ഹര്‍ദ്ദിക് പാണ്ഡ്യയാകും ഈ ലോകകപ്പിലെ തിളങ്ങുന്ന താരങ്ങളിലൊരാളെന്ന് യുവി പറഞ്ഞു. മുംബൈ ഇന്ത്യന്‍സിനായി പാണ്ഡ്യ പുറത്തെടുക്കുന്ന പ്രകടനം അസാമാന്യമാണ്. ഇതേ ഫോം പാണ്ഡ്യ ലോകകപ്പിലും പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാണ്ഡ്യയുടെ ബൗളിംഗും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ലോകകപ്പിനെത്തുമ്പോള്‍ സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാനം.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പാണ്ഡ്യ 34 പന്തില്‍ 91 റണ്‍സടിച്ച ഇന്നിംഗ്സാണ് താന്‍ ഐപിഎല്ലില്‍ കണ്ട ഏറ്റവും മികച്ച ഇന്നിംഗ്സെന്നും യുവി പറഞ്ഞു. ആന്ദ്രെ റസലിനെയും സുനില്‍ നരെയ്നെയും പിയൂഷ് ചൗളയെയും പോലുള്ള നിലവാരമുള്ള ബൗളര്‍മാര്‍ക്കെതിരെ ആയിരുന്നു പാണ്ഡ്യയുടെ വെടിക്കെട്ട് എന്നോര്‍ക്കണ. അതിനര്‍ഥം നിങ്ങള്‍ മികച്ച ഫോമിലാണ് എന്നതാണ്- യുവി പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ 90 ശതമാനം പേരും മികച്ച ഫോമിലാണെന്നും യുവി വ്യക്തമാക്കി. മെയ് 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.

Follow Us:
Download App:
  • android
  • ios