Asianet News MalayalamAsianet News Malayalam

ആദ്യം കൂട്ടത്തകർച്ച, പിന്നെ തിരിച്ചടി: വിന്‍ഡീസിനെതിരെ ഓസീസിന് മികച്ച സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടക്കത്തിലെ തര്‍ച്ചയില്‍ നിന്ന് തകര്‍പ്പന്‍ തിരിച്ചുവരവുമായി ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49 ഓവറില്‍ 288 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.

After batting collapse Aussies got good score against Windies
Author
Nottingham, First Published Jun 6, 2019, 6:58 PM IST

നോട്ടിങ്ഹാം: വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടക്കത്തിലെ തര്‍ച്ചയില്‍ നിന്ന് തകര്‍പ്പന്‍ തിരിച്ചുവരവുമായി ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49 ഓവറില്‍ 288 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. വാലറ്റക്കാരന്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെയും (60 പന്തില്‍ 92) മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (73)യും അര്‍ധ സെഞ്ചുറിയാണ് ഓസീസിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. വിന്‍ഡീസിന് വേണ്ടി കാര്‍ലോസ് ബ്രാത്‌വെയ്റ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഒരു ഘട്ടത്തില്‍ നാലിന് 38 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് അഞ്ചിന് 79 എന്ന നിലയിലേക്ക് വീണു. എന്നാല്‍ സ്മിത്ത്- കോള്‍ട്ടര്‍ നൈല്‍ സഖ്യം നേടിയ 102 റണ്‍സിന്റെ കൂട്ടുക്കെട്ട് ഓസീസിന്റെ രക്ഷയ്‌ക്കെത്തി. 103 പന്തില്‍ ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. കോള്‍ട്ടര്‍ നൈല്‍ എട്ട് ഫോറും നാല് സിക്‌സും നേടി. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി 45 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു.

ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (6), ഉസ്മാന്‍ ഖവാജ (13), ഗ്ലെന്‍ മാക്‌സവെല്‍ (0), മാര്‍കസ് സ്റ്റോയിനിസ് (19), പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (8) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍. ആഡം സാംപ (0) പുറത്താവാതെ നിന്നു. ബ്രാത്‌വെയ്റ്റിന് പുറമെ  ഒഷാനെ തോമസ്, ഷെല്‍ഡണ്‍ കോട്ട്‌റെല്‍, ആന്ദ്രേ റസ്സല്‍, എന്നിവര്‍ വിന്‍ഡീസിന് വേണ്ടി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഹോള്‍ഡര്‍ക്ക് ഒരു വി്ക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios