Asianet News MalayalamAsianet News Malayalam

ബിര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിന് ടോസ്; ശങ്കര്‍ പുറത്ത്, പന്ത് ലോകകപ്പ് അരങ്ങേറ്റത്തിന്

ഇന്ത്യക്കെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്ത് ലോകകപ്പില്‍ അരങ്ങേറും.

England won the toss against India in Birmingham
Author
Birmingham, First Published Jun 30, 2019, 2:44 PM IST

ബിര്‍മിംഗ്ഹാം: ഇന്ത്യക്കെതിരായ നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്ത് ലോകകപ്പില്‍ അരങ്ങേറും. മോശം ഫോമില്‍ കളിക്കുന്ന വിജയ് ശങ്കറിന് പകരമായിട്ടാണ് പന്ത് ടീമിലെത്തിയത്. 

ശങ്കറിന് ഒരു അവസരം നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ടീമില്‍ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഇംഗ്ലീഷ് ടീമില്‍ ജേസണ്‍ റോയ് തിരിച്ചെത്തി. മൊയീന്‍ അലിക്ക് പകരം ലിയാം പ്ലങ്കറ്റും കളിക്കും. പുതിയ ജേഴ്‌സിയും അണിഞ്ഞാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. പ്ലയിങ് ഇലവന്‍ താഴെ.

ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര. 

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്.

Latest Videos
Follow Us:
Download App:
  • android
  • ios