Asianet News MalayalamAsianet News Malayalam

ഹര്‍ഭജന്‍ പറയുന്നു, ഈ പാക്കിസ്ഥാന്‍ ടീം ഇന്ത്യക്ക് മുന്നില്‍ ഒന്നുമല്ല; ഇതിനേക്കാള്‍ പ്രാധാന്യം മറ്റൊരു മത്സരത്തിന്

ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ- പാക് പോരാട്ടം. ഈമാസം 16നാണ് ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാന്, ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല

Harbhajan Singh says this Indian team will easily beat Pakistan
Author
London, First Published Jun 2, 2019, 8:24 PM IST

ലണ്ടന്‍: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യ- പാക് പോരാട്ടം. ഈമാസം 16നാണ് ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാന്, ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.  പലരും പ്രവചനവുമായിട്ട് രംഗത്ത് വന്നു കഴിഞ്ഞു. മുന്‍ പാക് ക്യാപ്റ്റനും  ഇപ്പോഴത്തെ മുഖ്യ സെലക്റ്ററുമായ ഇന്‍സമാം ഉള്‍ ഹഖ് പറഞ്ഞത് ഇത്തവണ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ചരിത്രം തിരുത്തുമെന്നാണ് ഇന്‍സമാം പറഞ്ഞത്. എന്നാല്‍ ഹര്‍ഭജന്‍ പറയുന്നത് മറ്റൊന്നാണ്.

മുന്‍ ഇന്ത്യന്‍ താരം തുടര്‍ന്നു... ''ഇന്ത്യ- ഇംഗ്ലണ്ട് മത്സരത്തിന്റെ അത്ര വലുതല്ല ഇന്ത്യ- പാക്് മത്സരം. മാധ്യമങ്ങളുടെ കാഴ്ച്ചപാടില്‍ മാത്രമാണ് ഈ മത്സരത്തില്‍ ഇത്രയും പ്രാധാന്യം വരുന്നത്. എന്നാല്‍ ക്രിക്കറ്റിന്റെ കോണില്‍കൂടി ചിന്തിച്ചാല്‍ ഇന്ത്യ- ഇംഗ്ലണ്ട്് മത്സരമാണ് പ്രാധാന്യമേറിയത്. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിന് അടുത്തെത്തുന്ന ഇന്നിങ്‌സുകളൊന്നും അടുത്തിടെ പാക് താരങ്ങള്‍ പുറത്തെടുത്തിട്ടില്ല.

ഇന്ത്യയുടെ താരങ്ങളെല്ലാം മാച്ച് വിന്നര്‍മാരാണ്. പാക്കിസ്ഥാന് ഇന്ത്യയെ പോലൊരു  ടീമിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios