Asianet News MalayalamAsianet News Malayalam

ധോണിയുണ്ടെങ്കില്‍ 2023 ലോകകപ്പില്‍ താനുമുണ്ടാകും; ചിന്തിപ്പിച്ചും ചിരിപ്പിച്ചും എബിഡിയുടെ വാക്കുകള്‍

2023ല്‍ എനിക്ക് എത്ര വയസാകും, 39. അടുത്ത ലോകകപ്പില്‍ ധോണി കളിക്കുമെങ്കില്‍ താനുമുണ്ടാകുമെന്നും ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ 'മിസ്റ്റര്‍ 360'.

I will comeback in 2023 world cup if MS Dhoni is still around says AB de Villiers
Author
johannesburg, First Published May 19, 2019, 10:09 AM IST

ജൊഹന്നസ്‌ബര്‍ഗ്: ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ മാത്രമല്ല എം എസ് ധോണി ഒരു പ്രചോദനമായി നിലനില്‍ക്കുന്നത്. വിദേശ താരങ്ങളുടെ കരിയറിനെ സ്വാധീനിക്കാനുള്ള മഹത്വവും ധോണിയെന്ന പ്രതിഭാസത്തിനുണ്ട്. ഇതിനുദാഹരണമാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്‍റെ വാക്കുകള്‍. ധോണി 2023 ലോകകപ്പ് കളിക്കുമെങ്കില്‍ താനും അന്ന് കളിക്കളത്തിലുണ്ടാകുമെന്ന് എബിഡി ചിരിച്ചുകൊണ്ട് പറയുന്നു.

2023ല്‍ എനിക്ക് എത്ര വയസാകും, 39. അടുത്ത ലോകകപ്പില്‍ ധോണി കളിക്കുമെങ്കില്‍ താനുമുണ്ടാകുമെന്നും ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയില്‍ 'മിസ്റ്റര്‍ 360' അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ക്രിസ് ഗെയ്‌ലും രണ്ട് രീതിയിലുള്ള താരങ്ങളാണെന്നും എബിഡി പറഞ്ഞു. 

I will comeback in 2023 world cup if MS Dhoni is still around says AB de Villiers

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 35കാരനായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഇപ്പോള്‍ വിവിധ ടി20 ലീഗുകളില്‍ കളിക്കുകയാണ്. അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി 44.20 ശരാശരിയില്‍ 440 റണ്‍സ് അക്കൗണ്ടിലെത്തിച്ചിരുന്നു. 82 ആണ് ഉയര്‍ന്ന സ്‌കോര്‍. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios