Asianet News MalayalamAsianet News Malayalam

ആലപ്പുഴയില്‍ കുട്ടികളുടെ പാര്‍ക്കിന് സമീപം രഹസ്യമായി വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി

രഹസ്യവിവരത്തെത്തുടര്‍ന്ന് ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ പരിശോധനയിലാണ് കുട്ടികളുടെ പാര്‍ക്കിന് സമീപം രഹസ്യമായി വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. 

ganja plant found cultivated near alappuzha
Author
Thottappally, First Published Sep 27, 2019, 9:40 PM IST

ആലപ്പുഴ: കുട്ടികളുടെ പാര്‍ക്കിന് സമീപം രഹസ്യമായി വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. അമ്പലപ്പുഴ തോട്ടപ്പള്ളി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് മൂന്ന് മാസം വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്. തോട്ടപ്പള്ളി സ്പിൽവേ കനാലിന്‍റെ അരുകിലുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിലാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്‍റെ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

മറ്റ് ചെടികള്‍ക്ക് ഇടയില്‍ തിരിച്ചറിയാനാവാത്ത വിധമാണ് ചെടി വളര്‍ത്തിയിരുന്നത്. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥലത്ത് കഞ്ചാവ് കച്ചവടക്കാര്‍ക്കെതിരെ സംഭവത്തില്‍ അന്വേഷണ വ്യാപിപ്പിച്ചിട്ടുണ്ട്. മൂന്നുമാസം മുന്‍പ് തോട്ടപ്പള്ളി ഭാഗത്ത് വീട്ടില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയതിന് ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 10 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് കഞ്ചാവ് ചെടി വളര്‍ത്തുന്നത്. 

Follow Us:
Download App:
  • android
  • ios