Asianet News MalayalamAsianet News Malayalam

കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിയില്ല; മേയറെ റോഡിലൂടെ വലിച്ചിഴച്ച് പ്രക്ഷോഭകര്‍

ഓഫീസില്‍നിന്ന് മേയറെ തള്ളിയിറക്കി റോഡിലെ വാഹനത്തില്‍ കെട്ടിയാണ് വലിച്ചിഴച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചു.

Mexico mayor tied and dragged along by angry locals
Author
Mexico City, First Published Oct 9, 2019, 11:22 PM IST

മെക്സികോ സിറ്റി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മെക്സിക്കോയില്‍ മേയറെയും സംഘത്തെയും റോഡിലൂടെ വലിച്ചിഴച്ചു. ദക്ഷിണ മെക്സിക്കോയിലാണ് സംഭവം. പൊലീസ് ഇടപെട്ട് മേയറെ മോചിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മേയര്‍ ജോര്‍ജ് ലൂയിസ് എസ്കാന്‍ഡന്‍ ഹെര്‍ണാണ്ടസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ 12 പേരെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് പറഞ്ഞു.  സംഭവം നടന്ന ചിയാപാസിലെ ഗ്രാമത്തില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 
അതേസമയം, മയക്കുമരുന്ന് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. മയക്കുമരുന്ന് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതാണ് ആക്രമണത്തിന് കാരണമെന്ന് മേയറുടെ അനുകൂലികള്‍ പറഞ്ഞു. 

ഓഫീസില്‍നിന്ന് മേയറെ തള്ളിയിറക്കി റോഡിലെ വാഹനത്തില്‍ കെട്ടിയാണ് വലിച്ചിഴച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പ്രചരിപ്പിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ മാസവും മേയര്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു. ആ സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. 
 

Follow Us:
Download App:
  • android
  • ios