Asianet News MalayalamAsianet News Malayalam

ലഹരി മാഫിയയെ പൂട്ടാന്‍ കര്‍ശന നിര്‍ദേശം; ഒരു ഡിവിഷനിൽ ദിവസവും 250 ഗ്രാം കഞ്ചാവ് പിടിക്കണമെന്ന് ഋഷിരാജ് സിംഗ്

കഞ്ചാവിന്റെ ഉപയോഗം കൂടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ചില ഡിവിഷനുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമായി നടക്കാത്ത സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശം

must seize 250 gram ganja in each excise division directs Rishiraj Singh
Author
Thiruvananthapuram, First Published Mar 21, 2019, 5:24 PM IST

തിരുവനന്തപുരം: ലഹരി മരുന്ന് മാഫിയകൾക്കും ഗുണ്ടകൾക്കുമെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഒരു ഡിവിഷനിൽ ദിവസവും 250 ഗ്രാം കഞ്ചാവെങ്കിലും പിടികൂടണമെന്ന് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശം. എക്സൈസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് ഋഷിരാജ് സിംഗിന്റെ നിർദ്ദേശം. കഞ്ചാവിന്റെ ഉപയോഗം കൂടുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ചില ഡിവിഷനുകളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സജീവമായി നടക്കാത്ത സാഹചര്യത്തിൽ കൂടിയാണ് നിർദ്ദേശമെന്നാണ് സൂചന. 
 

Follow Us:
Download App:
  • android
  • ios