Asianet News MalayalamAsianet News Malayalam

ലോകത്തെ നടുക്കി നൈജീരിയയിലെ 'ബേബി ഫാക്ടറി'; ആദ്യ ദിനം മുതല്‍ കൂട്ട ബലാത്സംഗം ; പ്രസവിക്കുമ്പോള്‍ നവജാതശിശുക്കളെ വില്‍ക്കും.!

രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളില്‍ കൂടുതലും 15 നും 28 നും ഇടയില്‍ പ്രായക്കാരാണ്. ഇവരെ സ്ഥാപനം നടത്തുന്ന സ്ത്രീ നിര്‍ബ്ബന്ധിത ഗര്‍ഭധാരണത്തിലേക്ക് തള്ളിവിടുകയും പ്രസവിക്കുന്ന കുട്ടികളെ വില്‍പ്പന നടത്തുകയുമാണ് ചെയ്യാറുള്ളത്. 

Nigeria police rescue 19 young women girls from baby factory
Author
Nigeria, First Published Oct 3, 2019, 6:48 PM IST

ലാഗോസ്: നൈജീരിയയിലെ 'ബേബി ഫാക്ടറിയുടെ' ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം നൈജീരിയന്‍ തലസ്ഥാനമായ ലാഗോസില്‍ പോലീസ് നടത്തിയ റെയ്ഡിലൂടെയാണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന ഈ അനുഭവങ്ങള്‍ പുറം ലോകം അറിഞ്ഞത്. വീട്ടുജോലി വാഗ്ദാനം ചെയ്ത് ഗ്രമീണ മേഖലയില്‍ നിന്നും എത്തിക്കുന്ന കൗമരക്കാരികളെ ലൈംഗിക അടിമകളാക്കി ഗര്‍ഭിണിയാക്കുകയും പ്രസവിക്കുമ്പോള്‍ കുട്ടികളെ വന്‍ തുകയ്ക്ക് വില്‍ക്കുകയും ചെയ്യുന്നതായിരുന്നു 'ബേബി ഫാക്ടറികളുടെ' രീതി. 

ലാഗോസിലെ പ്രാന്ത പ്രദേശങ്ങളില്‍ നൈജീരിയന്‍ പോലീസ് നടത്തിയ റെയ്ഡില്‍ 19 ഗര്‍ഭിണികളെയും നാലു കുട്ടികളെയും പോലീസ് മോചിപ്പിച്ചു. വന്‍ ശമ്പളം വാഗ്ദാനം ചെയ്തുള്ള വീട്ടുജോലി എന്ന പേരിലാണ് പെണ്‍കുട്ടികളെ ആകര്‍ഷിച്ചും തട്ടിക്കൊണ്ടു വന്നും മറ്റുമാണ് 'ബേബി ഫാക്ടറി'യില്‍ ഇരകളെ ഉപയോഗിക്കുന്നത്. 

ഇവിടെ പെണ്‍കുട്ടികള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കും. ലാഗോസ് തെരുവുകളില്‍ ഗര്‍ഭിണികളെ വ്യാപകമായി കണ്ടെത്തിയതിനെ തുടര്‍ന്ന്  പൊലീസ് രഹസ്യന്വേഷണ വിഭാഗം മാസങ്ങള്‍ നീണ്ട അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സെപ്തംബര്‍ 19 ന് ലാഗോസിലെ നാലു ഇടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോഴാണ് ഗര്‍ഭിണികളെ കണ്ടെത്തിയത്. 

Nigeria police rescue 19 young women girls from baby factory

രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളില്‍ കൂടുതലും 15 നും 28 നും ഇടയില്‍ പ്രായക്കാരാണ്. ഇവരെ സ്ഥാപനം നടത്തുന്ന സ്ത്രീ നിര്‍ബ്ബന്ധിത ഗര്‍ഭധാരണത്തിലേക്ക് തള്ളിവിടുകയും പ്രസവിക്കുന്ന കുട്ടികളെ വില്‍പ്പന നടത്തുകയുമാണ് ചെയ്യാറുള്ളത്. ആണ്‍കുട്ടിക്ക് അഞ്ചു ലക്ഷം നൈജീരിയന്‍ നെയ്‌റയാണ് വില. 

പെണ്‍കുട്ടി ആണങ്കില്‍ അത് മൂന്നുലക്ഷം നൈജീരിയന്‍ നെയ്‌റയാകും. സ്ഥാപനം നടത്തിയിരുന്ന മാഡം ഒലൂച്ചി എന്ന സ്ത്രീ റെയ്ഡിന് തൊട്ടു മുമ്പ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടതായി പൊലീസ് പറയുന്നു.  ഇവിടുത്തെ ഗര്‍ഭിണികളെ പ്രസവത്തിനായി സഹായിച്ചിരുന്ന രണ്ടു വയറ്റാട്ടികളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ വൈദ്യ പരിശീലനം കിട്ടാത്തവരും പ്രാകൃതമായി ഗര്‍ഭ പരിചരണം നടത്തയിരുന്നവരുമാണ് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുഞ്ഞിന് ജന്മം നല്‍കി കഴിഞ്ഞാല്‍ ഇവരില്‍ നിന്നും കുട്ടികളെ വേര്‍പെടുത്തി ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തും. ഗര്‍ഭിണിയാകുന്നതിന് മുമ്പ് ഏഴു പേരുമായി ഇതുവരെ കിടക്കേണ്ടി വന്നു. പ്രസവത്തിന് ശേഷം നല്ല തുക കയ്യില്‍ തരുമെന്നും വേണമെങ്കില്‍ പോകാമെന്നും പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും ഗര്‍ഭിണിയായെന്നും രക്ഷപ്പെടുത്തപ്പെട്ട ഇരകളില്‍ ഒരാള്‍ വെളിപ്പെടുത്തി.

വലിയ ശമ്പളം കിട്ടുന്ന വീട്ടു ജോലി എന്നു പറഞ്ഞാണ് കൊണ്ടുവന്നത്. പണം കടം വാങ്ങിയ ലാഗോസില്‍ എത്തി. നഗരത്തിലെ പാര്‍ക്കില്‍ നിന്നും ഒരു സ്ത്രീയാണ് ഇവിടേയ്ക്ക് എത്തിച്ചത്. പിറ്റേന്ന് മാഡത്തിന്‍റെ മുന്നില്‍ എന്നെ കൊണ്ടുചെന്നു. അടുത്ത വര്‍ഷമേ ഇവിടുന്നു പോകാന്‍ പറ്റുള്ളൂ എന്നും തുടക്കക്കാരിയായതിനാല്‍ രാത്രിയില്‍ തന്റെ ഇടപാടുകാര്‍ വരുമെന്നും അവര്‍ക്കൊപ്പം സെക്‌സില്‍ ഏര്‍പ്പെടണമെന്നും പറഞ്ഞു മറ്റൊരു രക്ഷപ്പെട്ട പെണ്‍കുട്ടി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios