Asianet News MalayalamAsianet News Malayalam

സിലിയുടെ ആഭരണങ്ങള്‍ എവിടെ? ദുരൂഹത നീക്കണം; ഷാജുവിനെതിരെ ബന്ധുക്കൾ

മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കാണാനില്ല. വിവാഹസമയത്ത് നല്‍കിയ 40 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും കാണാനില്ലെന്നാണ് സിലിയുടെ ബന്ധുക്കളുടെ ആരോപണം

relatives says silis gold ornaments are missing in koodathai murder case
Author
Koodathai, First Published Oct 16, 2019, 10:54 AM IST

കോഴിക്കോട്: കൂടത്തായിയില്‍ കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ കാണാനില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ കാണാനില്ല. വിവാഹസമയത്ത് നല്‍കിയ 40 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും കാണാനില്ലെന്നാണ് സിലിയുടെ ബന്ധുക്കളുടെ ആരോപണം.

ആഭരണങ്ങള്‍ മുഴുവന്‍ സിലി പള്ളിയില്‍ കൊണ്ടുപോയി ഭണ്ഡാരത്തിലിട്ടിരുന്നു എന്നാണ് ഭര്‍ത്താവ് ഷാജു സിലിയുടെ അമ്മയെ വിളിച്ച് പറ‌ഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ആഭരണങ്ങള്‍ ചോദിച്ച് വരേണ്ടതില്ലെന്നും ഇവിടെ ആഭരണങ്ങളൊന്നുമില്ലെന്നും ഷാജു പറ‌ഞ്ഞിരുന്നു.  സഹോദരിയുടെ ഒരു വള സിലിയുടെ കൈവശമുണ്ടായിരുന്നു. അതൊരിക്കലും സിലി പള്ളിയിലിടാന്‍ വഴിയില്ലല്ലോ എന്ന് അമ്മ പറഞ്ഞു. അതോടെ ഒരു മാസത്തിനു ശേഷം ഷാജുവും ജോളിയും കൂടി ഒരു പുതിയ വള വാങ്ങി സിലിയുടെ സഹോദരന്‍റെ പക്കല്‍ കൊടുത്തു. 

Read Also: 'ഇത്രക്ക് പ്രതീക്ഷിച്ചിരുന്നില്ല': എല്ലാ ആത്മാക്കൾക്കും നീതി കിട്ടട്ടെയെന്ന് റോജോ

മരണസമയത്ത് സിലി അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ആശുപത്രിയിലെ നഴ്സുമാര്‍ ഒരു കവറിലാക്കി ജോളിയെ ഏല്‍പ്പിച്ചിരുന്നു. സിലിയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവരുമ്പോള്‍ ജോളി ആഭരണങ്ങളടങ്ങിയ ബാഗ് സിലിയുടെ സഹോദരന്‍ സിജോയുടെ ഭാര്യയെ ഏല്‍പ്പിച്ചു. സിജോയും ഭാര്യയും അത് ഷാജുവിനെ വിളിച്ച് ഏല്‍പ്പിക്കുകയും അലമാരിയില്‍ സൂക്ഷിക്കാന്‍ പറയുകയും ചെയ്തു. എന്നാല്‍, സിലിയുടെ ആഭരണങ്ങളൊന്നും തങ്ങളുടെ പക്കിലില്ലെന്നാണ് ഷാജു ഇപ്പോള്‍ പറയുന്നത്. 

Read Also: സ്വത്ത് തട്ടിയെടുക്കാനായി ജോളി തയ്യാറാക്കിയ വ്യാജഒസ്യത്തിന്‍റെ പകര്‍പ്പ് പുറത്ത്

ആഭരണങ്ങള്‍ ഷാജുവോ മാതാപിതാക്കളോ അറിയാതെ അപ്രത്യക്ഷമാകില്ല. അതല്ലെങ്കില്‍ ജോളി അവ കൈവശപ്പെടുത്തിയിട്ടുണ്ടാകാം. ഈ ആഭരണങ്ങള്‍ സംബന്ധിച്ച ദുരൂഹത നീക്കിയേ പറ്റൂ എന്നും നടപടികളുമായി മുമ്പോട്ടു പോകുമെന്നും സിലിയുടെ ബന്ധു സേവ്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Read Also: പൊന്നാമറ്റത്തെ തെളിവെടുപ്പ്; തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുപ്പി, കണ്ടെത്തിയത് സയനൈഡോ?

Follow Us:
Download App:
  • android
  • ios