Asianet News MalayalamAsianet News Malayalam

കൂട്ടബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന് രണ്ടാഴ്ച്ചക്കുള്ളിൽ നഷ്ടപരിഹാരം നല്‍കണം; ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി

2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സഗത്തിന് ഇരയായ ബിൽകിസ് ബാനുവിന്‍റെ മൂന്ന് വയസുള്ള മകളടക്കം എട്ട് കുടുംബാംഗങ്ങൾ അന്ന് കൊല്ലപ്പെട്ടിരുന്നു

SC orders Gujarat govt to pay 50 lakh compensation to Bilkis Bano
Author
New Delhi, First Published Apr 23, 2019, 8:44 PM IST

ദില്ലി: 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടു. 

നഷ്ടപരിഹാരത്തുക രണ്ടാഴ്ച്ചക്കുള്ളിൽ നൽകണം. ബിൽക്കിസ് ബാനുവിന് സർക്കാർ ജോലിയും താമസസൗകര്യവും ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. 

കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്ത മൂന്ന് പോലീസ് ഉദ്യാഗസ്ഥരുടെ പെൻഷൻ തടഞ്ഞെന്നും ഒരുദ്യോഗസ്ഥനെ തരം താഴ്ത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. കലാപത്തിനിടെ ബിൽക്കിസ് ബാനുവിന്‍റെ കുടുംബത്തിലെ 14 പേരാണ് കൊല്ലപ്പെട്ടത്.

2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സഗത്തിന് ഇരയായ ബിൽകിസ് ബാനുവിന്‍റെ മൂന്ന് വയസുള്ള മകളടക്കം എട്ട് കുടുംബാംഗങ്ങൾ അന്ന് കൊല്ലപ്പെട്ടിരുന്നു.

മകളെ തറയിലെറി‍ഞ്ഞ് കൊന്ന ശേഷമാണ് കലാപകാരികൾ അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽകിസ് ബാനുവിനെ പീഡിപ്പിച്ചത്. 21 ആം വയസിലാണ് ബിൽകിസ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. കേസിൽ 11 പ്രതികളാണ് ഉണ്ടായിരുന്നത്. 
 

Follow Us:
Download App:
  • android
  • ios