Asianet News MalayalamAsianet News Malayalam

മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വനിതാ പൊലീസുകാരിക്ക് മാനസികാസ്വസ്ഥ്യമെന്ന് പൊലീസ്

ഇന്ന് രാവിലെ നിയമസഭയ്ക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്‍റെ ചരമവാര്‍ഷിക ദിനാചരണ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ ജയ്ഹിന്ദ് ടിവിയിലെ ക്യാമാറാമാനെ പൊലീസുകാരി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ക്യാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു

women police officer manhandles journalist suffer from mental problem says commissioner office
Author
Thiruvananthapuram, First Published Nov 7, 2019, 5:04 PM IST

തിരുവനന്തപുരം: മാധ്യമപ്രവർ‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്. അസുഖത്തെ തുടർന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു പൊലീസുകാരി. തിരികെ പ്രവേശിപ്പിച്ചപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാലാണ് നിയമസഭയ്ക്ക് മുന്നില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും കമ്മീഷണര്‍ ഓഫീസ് വ്യക്തമാക്കി. 

ഇന്ന് രാവിലെ നിയമസഭയ്ക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. മുൻ മുഖ്യമന്ത്രി ആർ ശങ്കറിന്‍റെ ചരമവാര്‍ഷിക ദിനാചരണ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയ ജയ്ഹിന്ദ് ടിവിയിലെ ക്യാമാറാമാനെ പൊലീസുകാരി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ക്യാമറ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. 
 
മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പൊലീസുകാരിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ വിശദമാക്കി. വീണ്ടും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസുകാരിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും കമ്മീഷണർ ഓഫീസ് അറിയിച്ചു. മർദനത്തിൽ പരിക്കേറ്റ ക്യാമറാമാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

"

Follow Us:
Download App:
  • android
  • ios