Asianet News MalayalamAsianet News Malayalam

സാമൂഹ്യ മാധ്യമങ്ങളിൽ വർഗീയ പ്രചാരണം; കാസർകോട് ഒരാൾ പിടിയിൽ

  • ഇയാൾക്കെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
  • നൗഫലിന് പുറമെ മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല
youth arrested in kasargod for hurting religious sentiment
Author
Kasaragod, First Published Nov 13, 2019, 8:59 PM IST

കാസർകോട്: സാമൂഹ്യ മാധ്യമങ്ങളിൽ വർഗ്ഗീയ പ്രചാരണം നടത്തിയ കേസിൽ ഒരാൾ പൊലീസ് പിടിയിലായി. കാസർകോടാണ് സംഭവം. സാമുദായിക വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍, സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിന് ഉളിയത്തടുക്ക സ്വദേശി നൗഫലിനെയാണ്  പോലീസ് അറസ്റ്റ് ചെയ്‌തത്.

ഇയാൾക്കെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നൗഫലിന് പുറമെ മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്നലെ അർധരാത്രിയാണ് പിൻവലിച്ചത്. ശബരിമല വിധി നാളെ വരാനിരിക്കെ ജില്ലയിൽ വീണ്ടും കനത്ത സുരക്ഷയും പട്രോളിംഗും ഏർപ്പെടുത്തി.

Follow Us:
Download App:
  • android
  • ios