Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടാക്കിയ യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ  അനന്ദുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതാകാം കാരണമെന്ന് പൊലീസ് 

youth kidnapped in broad day light from Thiruvananthapuram
Author
Thiruvananthapuram, First Published Mar 12, 2019, 10:48 PM IST

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയത്.

തളിയിൽ അരശുമൂട്  വച്ച് വൈകിട്ടാണ് സംഭവം. ബൈക്കിൽ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലാകുന്നത്. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.  

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ  അനന്ദുവും മറ്റൊരു സംഘവുമായി തർക്കമുണ്ടായിരുന്നു. ഇതാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്. തമ്പാനൂർ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് വരികയാണെന്ന് കരമന പൊലീസ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios