Asianet News MalayalamAsianet News Malayalam

നെടുമ്പാശ്ശേരിയില്‍ ബാറിന് മുന്നില്‍ യുവാവിനെ വെട്ടിക്കൊന്നു

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. 

youth was murderd in Nedumbassery
Author
Nedumbassery, First Published Nov 17, 2019, 9:58 PM IST

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയിൽ ബാറിന് മുന്നില്‍ വച്ച് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു.  നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് കൊലപാതകം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും  റൂറൽ എസ്‍പി കെ കാർത്തിക് പറഞ്ഞു. ആലുവ ഗവണ്‍മെന്‍റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃ‍തദേഹം.

Follow Us:
Download App:
  • android
  • ios