Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം എങ്ങോട്ട്? വിശദമായ സര്‍വെ ഫലം പുറത്തുവിടുന്നു

ശബരിമലയടക്കമുള്ള വിവാദങ്ങൾ വോട്ടര്‍മാരെ സ്വാധീനിക്കുമോ?പുതിയ അടിയൊഴുക്കുകൾ ഉണ്ടാകുമോ? പുത്തൻ സഖ്യങ്ങൾ ഉരുത്തിരിയുമോ? തുടങ്ങിയ ചോദ്യങ്ങൾക്കാണ് സര്‍വെയിലൂടെ പ്രധാനമായും ഉത്തരം തേടിയത്. 

asianet news survey results will be out shortly kerala loksabha election opinion poll
Author
Thiruvananthapuram, First Published Feb 13, 2019, 7:05 PM IST

തിരുവനനന്തപുരം : സ്വതന്ത്ര ഇന്ത്യയുടെ പതിനേഴാമത്തെ പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ കേരളം ആര്‍ക്കൊപ്പമാണെന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഫെബ്രുവരി ഒന്നുമുതൽ ഏഴ് വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുളെ നേരിട്ട് കണ്ട് അഭിപ്രായം ആരാഞ്ഞാണ് സര്‍വെ ഫലം തയ്യാറാക്കിയത്. 

ശബരിമലയടക്കമുള്ള വിവാദങ്ങൾ വോട്ടര്‍മാരെ സ്വാധീനിക്കുമോ?പുതിയ അടിയൊഴുക്കുകൾ ഉണ്ടാകുമോ? പുത്തൻ സഖ്യങ്ങൾ ഉരുത്തിരിയുമോ? തുടങ്ങിയ ചോദ്യങ്ങൾക്കാണ് സര്‍വെയിലൂടെ പ്രധാനമായും ഉത്തരം തേടിയത്. 

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലുകളോട് ജനം പ്രതികരിക്കുന്നത് എങ്ങനെയാണ് ? പ്രളയ പ്രളയാനന്തര പുനരധിവാസ നടപടികളിൽ ജനം തൃപ്തരാണോ? പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതെങ്ങനെ? തുടങ്ങി നേതാക്കളുടെ ജനപ്രീതി വരെ സമഗ്രമായ വിലയിരുത്തലാണ് സര്‍വെ.

സാമ്പിളുകൾ ശേഖരിച്ച് സമഗ്രമായും കൃത്യമായും ശാസ്ത്രീയമായും വിലയിരുത്തി ,ബംഗലൂരുവിലെ AZ റിസർച്ച് പാർട്ണേഴ്സുമായി ചേര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സർവെ ഫലം തയ്യാറാക്കിയത് . സര്‍വെ ഫലം ഏഷ്യാനെറ്റ് ന്യൂസിലും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും തൽസമയം കാണാം.

Follow Us:
Download App:
  • android
  • ios