Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ ആദ്യഫല സൂചനകളില്‍ മുന്നേറി കോണ്‍ഗ്രസ്; മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ച്

ആദ്യഫല സൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. രാജസ്ഥാനില്‍ ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടക്കുന്നത്

first results of election
Author
Rajasthan, First Published Dec 11, 2018, 8:40 AM IST

ഭോപ്പാല്‍: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകകള്‍ക്ക് ശേഷം ഇവിഎം മെഷീനിലെ വോട്ടുകള്‍ എണ്ണിതുടങ്ങിയിട്ടുണ്ട്. ആദ്യഫല സൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. രാജസ്ഥാനില്‍ ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടക്കുന്നത്.

35 സീറ്റുകളിലെ ആദ്യഫലം വരുമ്പോള്‍ 25 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 12 സീറ്റുകളില്‍ ബിജെപി മുന്നില്‍ നില്‍ക്കുന്നു. ആദ്യഫല സൂചനകളില്‍ മധ്യപ്രദേശില്‍ ബിജെപിക്ക് നേരിയ ലീഡാണ് ഉള്ളത്. എന്നാല്‍, മധ്യപ്രദേശില്‍ ലീഡ് നില മാറി മറിയുന്നുണ്ട്.

ഛത്തീസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസിന് നേരിയ മേല്‍ക്കെെ ഇപ്പോഴുണ്ട്. പോസ്റ്റല്‍ ബാലറ്റുകളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിച്ചെന്നാണ് ഇപ്പോള്‍ നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം പ്രകടമാണ്. മിസോറാമില്‍ കോണ്‍ഗ്രസും എംപിസിയും ഒപ്പത്തിനൊപ്പമാണ് നീങ്ങുന്നത്. 

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം - LIVE BLOG

Follow Us:
Download App:
  • android
  • ios