Asianet News MalayalamAsianet News Malayalam

ജാ​ഗ്രത പാലിക്കുക;മോദിയുടെ ഇന്ത്യയിൽ വോട്ടിം​ഗ് മെഷീനുകൾക്ക് നി​ഗൂഢ ശക്തികൾ ഉണ്ട്- രാഹുൽ ​ഗാന്ധി

കോൺ​ഗ്രസ് പ്രവർത്തകർ ജാ​ഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ  വിചിത്രമായാണ് പെരുമാറിയത്. മോദിയുടെ ഇന്ത്യയിൽ വോട്ടിംഗ് മെഷീനുകൾക്ക് നി​ഗൂഢ ശക്തികളാണുള്ളത്. ചിലര്‍ വോട്ടിംഗ് മെഷീനുകള്‍ സ്‌കൂള്‍ വാനില്‍ കടത്തി കൊണ്ടുപോയി. മറ്റ് ചിലരെ വോട്ടിംഗ് മെഷീനുകളുമായി മദ്യപിച്ച് ഹോട്ടല്‍ മുറികളില്‍ കണ്ടു-രാഹുൽ ട്വീറ്റ് ചെയ്തു.

In PM Modis India EVMs Have Mysterious Powers Rahul Gandhi
Author
Delhi, First Published Dec 8, 2018, 9:50 AM IST

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പ്രവർത്തകർക്ക് ജാ​ഗ്രതാ മുന്നറിയിപ്പുമായി കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. മോദിയുടെ ഇന്ത്യയിൽ ഇലക്ട്രോണിക്  മെഷീനുകൾക്ക് നി​ഗൂഢ ശക്തികൾ ഉണ്ടെന്ന് രാഹുൽ പറഞ്ഞു. തന്റെ ട്വിറ്റർ വഴിയാണ് രാഹുൽ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്.

കോൺ​ഗ്രസ് പ്രവർത്തകർ ജാ​ഗ്രതയോടെ ഇരിക്കേണ്ട സമയമാണിത്. തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ വിചിത്രമായാണ് പെരുമാറിയത്. മോദിയുടെ ഇന്ത്യയിൽ വോട്ടിങ് മെഷീനുകൾക്ക് നി​ഗൂഢ ശക്തികളാണുള്ളത്. ചിലര്‍ വോട്ടിംഗ് മെഷീനുകള്‍ സ്‌കൂള്‍ വാനില്‍ കടത്തി കൊണ്ടുപോയി. മറ്റ് ചിലരെ വോട്ടിംഗ് മെഷീനുകളുമായി മദ്യപിച്ച് ഹോട്ടല്‍ മുറികളില്‍ കണ്ടു-രാഹുൽ ട്വീറ്റ് ചെയ്തു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പിന് പിന്നാലെ ഇ വി എം മെഷീനുകളുമായി ബി ജെ പി നേതാവിന്റെ ഹോട്ടലിൽ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ കിലോമീറ്ററുകൾ മാത്രം ദൂരെയുളള സൂക്ഷിപ്പ് കേന്ദ്രത്തിലെത്തിയത് 48 മണിക്കൂർ സമയമെടുത്താണ്. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി വോട്ടിം​ഗ് യന്ത്രങ്ങളിൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോൺ​ഗ്രസ് ​പരാതി നൽകിരുന്നു. ഛത്തീസ്ഗഢിൽ ഇലക്ട്രോണിക് വോട്ടിം​ഗ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോം​ഗ് റൂമിന് പുറത്ത് ലാപ്ടോപ്പുമായി ബി എസ് എഫ്  ഉദ്യോ​ഗസ്ഥൻ എത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios