Asianet News MalayalamAsianet News Malayalam

മമതയുടെ ബിജെപി വിരുദ്ധ ഐക്യ ഭാരത റാലി ഇന്ന് കൊൽക്കത്തയിൽ

റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി കത്തയച്ചു. അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍, എച്ച്.ഡി.ദേവഗൗഡ, എച്ച്ഡി കുമാരസ്വാമി, എംകെ സ്റ്റാലിൻ തുടങ്ങിയവർ റാലിക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

Mamata Banerjee To Hold Mega Rally Of Opposition Parties Today
Author
Kolkata, First Published Jan 19, 2019, 5:22 AM IST

കൊല്‍ക്കത്ത: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജി സംഘടിപ്പിക്കുന്ന ബിജെപി വിരുദ്ധ ഐക്യ ഭാരത റാലി ഇന്ന് കൊൽക്കത്തയിൽ നടക്കും. ബിജെപി ഇതര പാര്‍ട്ടികളെയെല്ലാം റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മല്ലികാര്‍ജ്ജുന ഖാര്‍ഗെ പങ്കെടുക്കും. 

റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി കത്തയച്ചു. അഖിലേഷ് യാദവ്, തേജസ്വി യാദവ്, ശരത് പവാര്‍, എച്ച്ഡി ദേവഗൗഡ, എച്ച്ഡി കുമാരസ്വാമി, എംകെ സ്റ്റാലിൻ തുടങ്ങിയവർ റാലിക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ബിജെപി നേതാവ് ശത്രുഘ്നന്‍ സിൻഹയും റാലിയിൽ പങ്കെടുക്കുമെന്നാണ് സൂചന. മുൻ ബിജെപി നേതാക്കളായ യശ്വവന്ദ് സിൻഹ, അരുണ്‍ ഷൂരി എന്നിവരും പങ്കെടുത്തേക്കും. ബിജെപിക്കെതിരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മുന്നേറ്റം എന്നതിന് പകരം മമത ബാനര്‍ജി ബിജെപി വിരുദ്ധരെ ഒരു വേദിയിലേക്ക് കൊണ്ടുവരുന്നു എന്ന പ്രത്യേക ഇന്നത്തെ റാലിക്കുണ്ട്.

Follow Us:
Download App:
  • android
  • ios