Asianet News MalayalamAsianet News Malayalam

മോദി വീണ്ടും വാരണാസിയില്‍ മത്സരിക്കും

 മോദി വീണ്ടും വാരണാസിയില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടും. മൂന്ന് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്‍ററി യോഗത്തിലാണ് തീരുമാനം. 

Modi will again contest in Varanasi at loksabha election
Author
Delhi, First Published Mar 9, 2019, 12:35 AM IST


ദില്ലി: മോദി വീണ്ടും വാരണാസിയില്‍ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടും. മൂന്ന് മണിക്കൂര്‍ നീണ്ട ബിജെപി പാര്‍ലമെന്‍ററി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയിലും വഡോദരയിലും മോദി മത്സരിച്ചിരുന്നു. രണ്ടിടത്ത് നിന്നും വിജയിച്ച മോദി, വാരണാസിയില്‍ എഎപിയുടെ അരവിന്ദ് കെജ്രിവാളിനെയും വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന്‍ മിശ്രിയേയുമാണ് തോല്‍പ്പിച്ചത്. ആദ്യ തെരഞ്ഞെടുപ്പിന് അങ്കം കുറിച്ച ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ 20.30 ശതമാനം (2,09,238) വോട്ട് നേടിയപ്പോള്‍ മോദി പോള്‍ ചെയ്തതില്‍ 56.37 ശതമാനം (5,81,022) വോട്ടാണ് നേടിയത്. 1991, 96, 98, 99, 2009 ലും ബിജെപിയെ ജയിപ്പിച്ച വാരണാസി 2004 ല്‍ മാത്രമാണ് കോണ്‍ഗ്രസിനെ തുണച്ചത്. അന്ന് ഡോ.രാജേഷ് കുമാര്‍ മിസ്രയാണ് വാരണാസിയില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചത്. 

1998 മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് വഡോദര. 2014 ല്‍ വാരണാസിയിലും വഡോദരയിലും വിജയിച്ച മോദി വഡോദരയിലെ സീറ്റ് രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് രഞ്ജന്‍ ബട്ടാണ് ബിജെപിക്ക് വേണ്ടി മത്സരിച്ച് വിജയിച്ചത്. 

Follow Us:
Download App:
  • android
  • ios