Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പ്; ഉത്തർ പ്രദേശിൽ എസ്‍പി-ബിഎസ്‍പി സീറ്റ് ധാരണയായി

അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാർട്ടി 37 സീറ്റിലും മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടി 38 സീറ്റിലുമാണ് ജനവിധി തേടുക. മൂന്ന് സീറ്റുകൾ ആർഎൽഡിക്ക് നൽകാനും ചർച്ചയിൽ തീരുമാനമായി.

sp bsp alliance decided seat division for the upcoming loksabha election
Author
Lucknow, First Published Feb 21, 2019, 5:01 PM IST

ലഖ്‍നൗ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്‍പി-ബിഎസ്‍പി സഖ്യത്തിന്‍റെ സീറ്റ് വിഭജനത്തിൽ  ധാരണയായി.  ഉത്തർ പ്രദേശിലെ 80 ലോക്സഭാ മണ്ഡലങ്ങളിലെ 78 സീറ്റുകളിൽ എസ്‍പി- ബിഎസ്‍പി-ആർഎൽഡി സഖ്യം മത്സരിക്കും. അഖിലേഷ് യാദവിന്‍റെ സമാജ്‍വാദി പാർട്ടി 37 സീറ്റിലും മായാവതിയുടെ ബഹുജൻ സമാജ്‍വാദി പാർട്ടി 38 സീറ്റിലുമാണ് ജനവിധി തേടുക. മൂന്ന് സീറ്റുകൾ ആർഎൽഡിക്ക് നൽകാനും ചർച്ചയിൽ തീരുമാനമായി.

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളായ അമേഠിയിലും റായ്ബറേലിയിലും മഹാസഖ്യം സ്ഥാനാർത്ഥികളെ നിർത്തില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ എസ്പി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനും ധാരണയായി.

Follow Us:
Download App:
  • android
  • ios