Asianet News MalayalamAsianet News Malayalam

പരസ്യമായി തമ്മിലടിക്കേണ്ട; യുഡിഎഫ് യോഗത്തില്‍ ധാരണയായി, ഉഭയകക്ഷി ചര്‍ച്ച ഈ മാസം 10 മുതല്‍

ഘടകകക്ഷികൾ സീറ്റ് സംബന്ധിച്ചു അവകാശ വാദം ഉന്നയിക്കുമ്പോൾ മറ്റുകക്ഷികൾ മറുപടി പറയേണ്ടെന്ന് യോഗത്തില്‍ വി എം സുധീരന് പരോക്ഷ മറുപടിയായി കെ പി എ മജീദ് പറഞ്ഞു. 

udf meeting on loksabha seat
Author
Thiruvananthapuram, First Published Feb 1, 2019, 8:09 PM IST

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ച ഫെബ്രുവരി 10 മുതല്‍ ആരംഭിക്കും. സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്നും യു ഡി എഫ് തീരുമാനം. ഘടകകക്ഷികൾ സീറ്റ് സംബന്ധിച്ചു അവകാശ വാദം ഉന്നയിക്കുമ്പോൾ 

മറ്റുകക്ഷികൾ മറുപടി പറയേണ്ടെന്ന് യോഗത്തില്‍ വി എം സുധീരന് പരോക്ഷ മറുപടിയായി കെ പി എ മജീദ് പറഞ്ഞു. യു ഡി എഫുമായി സഹകരിക്കാൻ താല്പര്യം അറിയിച്ച കക്ഷികളും ആയി ബെന്നി ബഹനാൻ അധ്യക്ഷനായ സമിതി ആറാം തിയതി ചർച്ച നടത്തും.

ഒരു തർക്കവും ഇല്ലാതെ സൗഹൃദമായി സീറ്റ് വിഭജനം നടക്കുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ഉപാധികൾ ഇല്ലാതെ ആണ് കേരള കോൺഗ്രസ് എം, കോണ്ഗ്രെസ്സിലേക്ക് തിരികെ വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആകും സീറ്റ് വിഭജനമെന്നും യോഗം വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios