Asianet News MalayalamAsianet News Malayalam

'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

പവർ ടീമിലേക്കുള്ള ഈ ആഴ്ചത്തെ ചലഞ്ചില്‍ ജിന്‍റോയും ടീമും വിജയിച്ചു. 

bigg boss malayalam season 6 contestant jasmin affected ill
Author
First Published Apr 23, 2024, 10:15 PM IST

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ ശ്രദ്ധേയ മത്സരാർത്ഥികളാണ് ​ഗബ്രിയും ജാസ്മിനും. ഇരുവരും തമ്മിലുള്ള കോമ്പോയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ധാരാളം ആണ്. അത് ബി​ഗ് ബോസ് വീടിന് അകത്തായാലും പുറത്തായാലും. ഇന്ന് എപ്പിസോഡ് തുടങ്ങിയത് മുതൽ ജാസ്മിന് വയ്യാത്തതാണ് കാണിക്കുന്നത്. പനിയാണ്. ഇതിനിടയിൽ ഡോക്ടറെ കാണിച്ച ശേഷം ജാസ്മിൻ വീണ്ടും വീടിനകത്ത് വരുന്നുണ്ട്. 

ഇതിനിടയിൽ ജാസ്മിന് അടുത്ത് ആരും ഇരിക്കേണ്ടെന്ന് ബി​ഗ് ബോസ് പറയുന്നുണ്ട്. എന്നാൽ വീണ്ടും റെസ്മിനും ​ഗബ്രിയും അവിടെ ഇരിക്കുന്നത് കാണാം. ബിഗ് ബോസ് അവിടെ നിന്നും മാറാന്‍ ആവശ്യപ്പെടുന്നുമുണ്ട്. ഒടുവിൽ ​ഗബ്രി വീണ്ടും ജാസ്മിന് അടുത്ത് ഇരിക്കുന്നുണ്ട്. പിന്നീട് കട്ടിലിൽ നിന്നും മാറി ഇരുന്നുവെങ്കിൽ വീണ്ടും ബി​ഗ് ബോസ് മാറാൻ ആവശ്യപ്പെടുക ആയിരുന്നു. ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്. ഹൃദയ ചിഹ്നം ഇതിനിടയിൽ ജാസ്മിൻ കാണിക്കുമ്പോൾ, ഹൃദയം തുറന്നു നീ എനിക്ക് വേണ്ടി എന്നാണ് ​ഗബ്രി പറയുന്നത്. ഇതിനിടയിൽ മരുന്ന് കഴിക്കാനും ​ഗബ്രി പറയുന്നുണ്ട്. എന്തായാലും നീ ഹൃദയം തുറന്നത് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ ​ഗബ്രി ബൈ പറഞ്ഞ് അവിടെന്ന് പോകുക ആയിരുന്നു. 

'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

അതേസമയം, പവർ ടീമിലേക്കുള്ള ഈ ആഴ്ചത്തെ ചലഞ്ച് ഇന്ന് നടന്നിരുന്നു. ഫിസിക്കൽ ടാസ്ക് ആയിരുന്നു. ​ഗാർഡൻ ഏരിയയിൽ ഓരോ ടീമിനും ടവർ നിർമിക്കാൻ ആവശ്യമായ പല വലുപ്പത്തിലുള്ള വൃത്താകൃതിയിലുള്ള പീസുകൾ ഉണ്ടായിരിക്കും. ബസർ അടിക്കുമ്പോൾ ഓരോ ടീമും വലുതിൽ നിന്നും ചെറുതിലേക്ക് എന്ന ക്രമത്തിൽ ഏഴ് ടവർ പീസുകൾ അടുക്കി വയ്ക്കുക. അതേസമയം, എതിർ ടീമിന് മറ്റ് ടീമുകളുടെ ടവർ തട്ടിത്തെറിപ്പിക്കാവുന്നതാണ്. ഇതെല്ലാം മറികടന്ന് ടവർ നിർമിക്കുക എന്നതാണ് ടാസ്ക്. രണ്ടാമത്തെ ബസർ അടിക്കുന്നതിന് മുൻപ് ഏറ്റവും ഉയരത്തിൽ ടവർ നിർമിച്ച ടീം ഒന്നാം ചലഞ്ചിൽ വിജയിക്കും. വാശിയേറിയ മത്സരം ആയിരുന്നു പിന്നീട് നടന്നത്. ഒടുവിൽ ഡെൻ ടീം(ജിന്റോ) വിജയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios