Asianet News MalayalamAsianet News Malayalam

വരുന്നത് ഈ സീസണിലെ സര്‍പ്രൈസ് എവിക്ഷന്‍! ഗബ്രിയോ ജാസ്‍മിനോ, ബിഗ് ബോസില്‍ ഒരാള്‍ ഇന്ന് പുറത്തേക്ക്

ഒന്‍പത് പേരുള്ള ജംബോ നോമിനേഷന്‍ ലിസ്റ്റ് ആയിരുന്നു ഇത്തവണ

gabri jose or jasmin will evicted from bigg boss malayalam season 6 today
Author
First Published May 4, 2024, 6:00 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇന്ന് നടക്കാനിരിക്കുന്നത് സര്‍പ്രൈസ് എവിക്ഷന്‍. ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളായ ഗബ്രി, ജാസ്മിന്‍ എന്നിവരില്‍ ഒരാള്‍ ഇന്ന് പുറത്താവുമെന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോയില്‍ പറയുന്നത്. ഒന്‍പത് പേരുള്ള ജംബോ നോമിനേഷന്‍ ലിസ്റ്റ് ആയിരുന്നു ഇത്തവണ. പവര്‍ ടീമും ക്യാപ്റ്റനുമൊഴികെ ശ്രീതു മാത്രമാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നത്.

ഈ ഒന്‍പത് പേരില്‍ നാല് പേരുടെ വിധിയാണ് ഇന്ന് പറയാന്‍ പോകുന്നതെന്ന് പ്രൊമോയില്‍ മോഹന്‍ലാല്‍ അറിയിക്കുന്നുണ്ട്. ഋഷി, അന്‍സിബ, ഗബ്രി, ജാസ്മിന്‍ എന്നിവരാണ് അവര്‍. ബാക്കിയുള്ളവരോട് ഇരുന്നോളാനും അവരില്‍ ആര് പുറത്ത് പോകുമെന്ന് നാളെയേ അറിയിക്കൂ എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഋഷി, അന്‍സിബ, ഗബ്രി, ജാസ്മിന്‍ എന്നിവരോട് ഗാര്‍ഡന്‍ ഏരിയയിലേക്ക് വരാന്‍ ആവശ്യപ്പെടുകയാണ് പിന്നീട് മോഹന്‍ലാല്‍. സ്ക്രാച്ച് ചെയ്ത് നോക്കാനായി ഒരു കാര്‍ഡും നല്‍കുന്നുണ്ട്. ഈ കാര്‍ഡ് ഉരച്ചുനോക്കുമ്പോള്‍ ഋഷിയും അന്‍സിബയും സേവ് ചെയ്യപ്പെട്ടതായാണ് എഴുതിയിരിക്കുന്നത്. 

അവശേഷിക്കുന്ന ഗബ്രിയോടും ജാസ്മിനോടും ആക്റ്റിവിറ്റി ഏരിയയിലേക്ക് എത്താന്‍ പിന്നാലെ നിര്‍ദേശിക്കുകയാണ്. അവിടെയെത്തുമ്പോള്‍ അവരിലൊരാള്‍ ഇന്ന് എവിക്റ്റ് ആവുമെന്ന് ബിഗ് ബോസ് അറിയിക്കുന്നു. മുന്നിലുള്ള കര്‍ട്ടന്‍ കയറുപയോഗിച്ച് വലിക്കാനാണ് ബിഗ് ബോസ് പിന്നീട് നല്‍കുന്ന നിര്‍ദേശം. എവിക്റ്റ് ആവുന്നയാളുടെ പേര് എഴുതിയിരിക്കുന്ന ബോര്‍ഡ് ആണ് കര്‍ട്ടന് പിന്നില്‍. ഗബ്രി കര്‍ട്ടന്‍ വലിക്കുന്നത് വരെയാണ് പ്രൊമോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രൊമോ ശരിയാണെങ്കില്‍ ഈ സീസണിലെ ഏറ്റവും സര്‍പ്രൈസ് നല്‍കുന്ന എവിക്ഷന്‍ ആയിരിക്കും ഈ ആഴ്ചയിലേത്. അതേസമയം നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിക്കുന്ന അഞ്ച് പേരില്‍ ആരെങ്കിലുംകൂടി പുറത്താവുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

ALSO READ : തമിഴ് അരങ്ങേറ്റത്തിന് ലഭിച്ചത് 'ഗോട്ടി'ലെ അവസരം; വേണ്ടെന്നുവച്ച് ശ്രീലീല, കാരണം ഇതാണ്

Latest Videos
Follow Us:
Download App:
  • android
  • ios