Asianet News MalayalamAsianet News Malayalam

വെറുമൊരു കുറ്റാന്വേഷണ സിനിമയല്ല ദര്‍ബാര്‍!

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന ദര്‍ബാര്‍. മുംബയില്‍ ദര്‍ബാറിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ചിത്രത്തില്‍ മലയാളി താരം നിവേത അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

A R Murugadoss  Rajinikanth darbar is not a just thriller
Author
Chennai, First Published Apr 25, 2019, 8:03 PM IST

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എ ആര്‍ മുരുഗദോസ്സും രജനികാന്തും ഒന്നിക്കുന്ന ദര്‍ബാര്‍. മുംബയില്‍ ദര്‍ബാറിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ചിത്രത്തില്‍ മലയാളി താരം നിവേത അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ രജനികാന്ത് ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. പൊലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായും രജനികാന്ത് അഭിനയിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്നാല്‍ ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പൊലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുക എന്നും റിപ്പോര്‍ട്ട് വന്നിരുന്നു. അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമല്ല ദര്‍ബാര്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധായകൻ. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

Follow Us:
Download App:
  • android
  • ios