Asianet News MalayalamAsianet News Malayalam

നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം  പങ്കുവച്ചു. 

Actor sunny wayne got married wedding photos videos
Author
Thrissur, First Published Apr 10, 2019, 8:57 AM IST

തൃശൂര്‍: സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

Actor sunny wayne got married wedding photos videos

സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് അജു വര്‍ഗീസ് ഇന്‍സ്റ്റാഗ്രാമില്‍ ഇവരുടെ വിവാഹ ചിത്രം  പങ്കുവച്ചിട്ടുണ്ട്.  സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സണ്ണി വെയ്ന്‍ മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും വേഷമിട്ടിട്ടുണ്ട്.

Actor sunny wayne got married wedding photos videos

 

Follow Us:
Download App:
  • android
  • ios