Asianet News MalayalamAsianet News Malayalam

അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ഒന്നിക്കുന്ന മിസ്റ്ററി ത്രില്ലര്‍; ചിത്രത്തിന് പേരായി!

അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതാദ്യമായാണ് അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ഒന്നിക്കുന്നത്. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേരിട്ടതാണ് പുതിയ വാര്‍ത്ത. ചേഹ്റെ എന്നാണ് ചിത്രത്തിന്റെ പേര്.

Amitabh Bachan and imran Hashmi starrer finally gets its title The film will be called Chehre
Author
Mumbai, First Published May 10, 2019, 1:27 PM IST

അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ഒന്നിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇതാദ്യമായാണ് അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ഒന്നിക്കുന്നത്. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് പേരിട്ടതാണ് പുതിയ വാര്‍ത്ത. ചേഹ്റെ എന്നാണ് ചിത്രത്തിന്റെ പേര്.

അമിതാഭ് ബച്ചൻ ഒരു വക്കീല്‍ കഥപാത്രമായിട്ടായിരിക്കും അഭിനയിക്കുക. ഒരു മിസ്റ്ററി ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. അതേസമയം പൃഥ്വിരാജ് നായകനായ എസ്ര ഹിന്ദിയിലേക്ക് എത്തുമ്പോള്‍ അതിലും  നായകൻ ഇമ്രാൻ ഹാഷ്‍മിയാണ്. ജെയ് കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് വേഷമിട്ട കഥാപാത്രമായാണ് ഹിന്ദിയില്‍ ഇമ്രാൻ ഹാഷ്‍മി എത്തുന്നത്.

Follow Us:
Download App:
  • android
  • ios