Asianet News MalayalamAsianet News Malayalam

ആടിനെ കെട്ടാൻ പോകുന്ന അമിതാഭ് ബച്ചൻ! വൈറലായി ഫോട്ടോ

അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ ഉയര്‍ന്ധ മനിതൻ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.  തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും ഒരുക്കുന്ന ചിത്രത്തിന് തേരെ യാര്‍ ഹൂൻ മെയിൻ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Amitabh Bachan wins hearts by sharing picture while walking a goat
Author
Chennai, First Published Apr 12, 2019, 2:49 PM IST

അമിതാഭ് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമായ ഉയര്‍ന്ധ മനിതൻ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.  തമിഴിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. തമിഴ്‍വാനൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും ഒരുക്കുന്ന ചിത്രത്തിന് തേരെ യാര്‍ ഹൂൻ മെയിൻ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ഫോട്ടോ അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഒരു ആടിനെ പിടിച്ചു നടക്കുന്ന ഫോട്ടോയാണ് അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രത്തിലെ തന്നെ രംഗമാണോ അതോ സെറ്റില്‍ നിന്നുള്ളതാണോ എന്നത് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ചിത്രത്തിലെ ലുക്കില്‍ തന്നെയാണ് അമിതാഭ് ബച്ചൻ ഉളളത്. അമിതാഭ് ബച്ചനു പുറമെ എസ് ജെ സൂര്യയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായി എത്തുന്നത്. . ചിത്രത്തിലെ ഒരു രംഗത്തിന്റെ ഫോട്ടോ അമിതാഭ് ബച്ചൻ ഷെയര്‍ ചെയ്‍തത് നേരത്തെ വൈറലായിരുന്നു. ശിവാജി ഗണേശന്റെ ഫോട്ടോ നോക്കി നില്‍ക്കുന്ന അമിതാഭ് ബച്ചനും എസ് ജെ സൂര്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.. മാസ്റ്റര്‍ ശിവാജി ഗണേശന്റെ നിഴലില്‍ രണ്ട് വിദ്യാര്‍ഥികള്‍. സൂര്യയും ഞാനും. ശിവാജി, തമിഴ് സിനിമയുടെ ഏറ്റവും വലിയ ഇതിഹാസം. അദ്ദേഹത്തിന്റെ ഫോട്ടോയാണ് ചുമരില്‍. വിശാലവും അവിശ്വസനീയമായ പ്രതിഭയുള്ള കലാകാരൻ. എന്റെ ആദരവും അഭിനന്ദനങ്ങളും, അദ്ദേഹത്തില്‍ കാലില്‍ ഞാൻ സ്‍പര്‍ശിക്കുന്നു- ഫോട്ടോ ഷെയര്‍ ചെയ്‍ത് അമിതാഭ് ബച്ചൻ എഴുതിയിരുന്നു.

Follow Us:
Download App:
  • android
  • ios