Asianet News MalayalamAsianet News Malayalam

'മാപ്പ് പറയേണ്ടത് തന്നോടല്ല, സമൂഹത്തോടാണ്': ബിനീഷ് ബാസ്റ്റിൻ

അനിൽ രാധാകൃഷ്ണൻ മേനോന്റെ സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി. 

bineesh bastin anil radhakrishnan controversy
Author
Kochi, First Published Nov 3, 2019, 9:07 PM IST

തിരുവനന്തപുരം: നാളെ നടക്കുന്ന സമവായ ചർച്ചയിലൂടെ അനിൽ രാധാകൃഷ്ണൻ മേനോനുമായുള്ള പ്രശ്നങ്ങൾ അവസാനിക്കുമെന്ന് നടൻ ബിനീഷ് ബാസ്റ്റിൻ. 'മാപ്പ് പറയേണ്ടത് തന്നോടല്ല, സമൂഹത്തോടാണ്'. അനിൽ രാധാകൃഷ്ണൻ മേനോന്റെ സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി. ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക നാളെ സമവായ ചർച്ച നടത്തും. സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെയും ബിനീഷ് ബാസ്റ്റിനെയും ഫെഫ്ക ചർച്ചക്ക് വിളിച്ചിട്ടുണ്ട്. 

മൂന്നാംകിട നടനൊപ്പം വേദിപങ്കിടില്ലെന്ന് സംവിധായകന്‍; നിലത്തിരുന്ന് പ്രതിഷേധിച്ച് ബിനീഷ് ബാസ്റ്റിന്‍

അതേ സമയം ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനിൽ ഫെഫ്കക്ക് വിശദീകരണം നൽകി. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ നൽകുന്ന വിശദീകരണം. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്‌ണ മേനോനെതിരെ ഫെഫ്‌ക നിലപാടെടുത്തിരുന്നു.

പാലക്കാട് മെ‍ഡിക്കൽ കോളേജിലെ വിദ്യാർത്ഥി യൂണിയന്റെ പരിപാടിക്കിടെയാണ് അനിഷ്ടസംഭവം ഉണ്ടായത്. തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ കോളേജ് അധികൃതരെ അറിയിച്ചുവെന്നായിരുന്നു അനിൽ രാധാകൃഷ്ണ മേനോനെതിരായ ഉയർന്ന ആരോപണം.ഇതേത്തുടര്‍ന്ന് കോളേജ് യൂണിയന്‍ ഭാരവാഹികള്‍ പരിപാടിക്ക് വൈകിയെത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് വേദിയിലെത്തിയ നടൻ, കരഞ്ഞുകൊണ്ടാണ് അന്ന് വേദി വിട്ടത്. 

Follow Us:
Download App:
  • android
  • ios