Asianet News MalayalamAsianet News Malayalam

പുതിയ ജെയിംസ് ബോണ്ട് എങ്ങനെയായിരിക്കും, ഡാനിയല്‍ ക്രേഗ് പറയുന്നു

പുതിയ ജെയിംസ് ബോണ്ട് ചിത്രത്തെ കുറിച്ച് നായകൻ ഡാനിയല്‍ ക്രേഗ് പറയുന്നു.

Daniel Craig Playing James Bond has been one of the best experiences
Author
Los Angeles, First Published Oct 1, 2019, 5:31 PM IST

ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്‍ട സിനിമയാണ് ജെയിംസ് ബോണ്ട്.  ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ ചിത്രത്തില്‍ നായകനാകുന്നത്  ഡാനിയല്‍ ക്രേഗ് ആണ്. ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. നോ ടൈം ടു ഡൈ എന്നാണ് ചിത്രത്തിന്റെ പേര്. ജെയിംസ് ബോണ്ടിന്റെ പുതിയ ചിത്രം ജീവിതത്തിലെ മികച്ച അനുഭവമായിരുന്നുവെന്ന് ഡാനിയല്‍ ക്രേഗ് പറയുന്നു.

മുമ്പ് ചെയ്‍തതില്‍ വെച്ച് ഏറ്റവും മികച്ച വേഷമാണ് ഇത്. കരിയറിലെ മികച്ച അനുഭവം. എല്ലാവരും മികച്ച പ്രവര്‍ത്തനമായിരുന്നു. പ്രൊഡക്ഷനില്‍ പങ്കെടുത്ത ഓരോ ആള്‍ക്കാരിലും എനിക്ക് അഭിമാനമുണ്ട്. ദൈവത്തിന് നന്ദി-  ഡാനിയല്‍ ക്രേഗ് പറയുന്നു. ഡാനിയല്‍ ക്രേഗിന്റെ അവസാനത്തെ ജെയിംസ് ബോണ്ട് വേഷമായിരിക്കും ഇതെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.

Follow Us:
Download App:
  • android
  • ios