Asianet News MalayalamAsianet News Malayalam

നടൻ സത്യനായി ജയസൂര്യ; ലുക്ക് ഏറ്റെടുത്ത് ആരാധകര്‍!

മലയാളത്തിന്റെ മഹാനടനും മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ സത്യന്റെ ജീവിതകഥ സിനിമയാകുകയാണ്.  ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. സത്യനായി അഭിനയിക്കുന്ന കാര്യം ജയസൂര്യ തന്നെ അറിയിച്ചു.  സത്യൻ ആയി അഭിനയിക്കുന്ന കാര്യം സാമൂഹ്യമാധ്യമത്തിലൂടെയാണ് ജയസൂര്യ വ്യക്തമാക്കിയത്.  ഒരു ഫാൻമെയ്‍ഡ് പോസ്റ്ററും ജയസൂര്യ ഷെയര്‍ ചെയ്‍തിട്ടുണ്ട്.വിജയ് ബാബുവാണ്,  കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചിത്രം ഔദ്യോഗികമായി പ്രഖ്യപിച്ചത്.

Jayasurya act as Sathyan
Author
Thiruvananthapuram, First Published Jun 15, 2019, 10:50 AM IST

മലയാളത്തിന്റെ മഹാനടനും മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ സത്യന്റെ ജീവിതകഥ സിനിമയാകുകയാണ്.  ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. സത്യനായി അഭിനയിക്കുന്ന കാര്യം ജയസൂര്യ തന്നെ അറിയിച്ചു.  സത്യൻ ആയി അഭിനയിക്കുന്ന കാര്യം സാമൂഹ്യമാധ്യമത്തിലൂടെയാണ് ജയസൂര്യ വ്യക്തമാക്കിയത്.  ഒരു ഫാൻമെയ്‍ഡ് പോസ്റ്ററും ജയസൂര്യ ഷെയര്‍ ചെയ്‍തിട്ടുണ്ട്.വിജയ് ബാബുവാണ്,  കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചിത്രം ഔദ്യോഗികമായി പ്രഖ്യപിച്ചത്.

രതീഷ് രഘു നന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ടി അനിൽ കുമാർ ,കെ  ജി സന്തോഷ് എന്നിവരാണ് രചന നിർവഹിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. ചിത്രത്തില്‍ ജയസൂര്യക്കു പുറമെ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വലിയ ക്യാൻവാസിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

സന്തോഷത്തോടെ,അഭിമാനത്തോടെ,ഒരു കാര്യം അറിയിക്കട്ടെ സത്യൻ മാഷ് -ന്റെ ജീവിതം സിനിമയാകുന്നു.എനിക്കാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്.
 "രതീഷ് രഘു നന്ദൻ" ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ബി.ടി അനിൽ കുമാർ ,കെ .ജി സന്തോഷ് തുടങ്ങിയവരാണ് രചന നിർവഹിക്കുന്നത് .എന്റെ സുഹൃത്ത്‌ വിജയ് ബാബു-വിന്റെ നിർമാണ കമ്പനി ആയ " Friday Film House" ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കൂടുതൽ വിശേഷങ്ങൾ പിന്നീട്‌ പറയാം
എല്ലാവരുടെയും പ്രാർഥനകൾ പ്രതീക്ഷിച്ചുകൊണ്ട് ..സ്വന്തം ജയസൂര്യ

Follow Us:
Download App:
  • android
  • ios