Asianet News MalayalamAsianet News Malayalam

സത്യന്റെ ജീവിതകഥ സിനിമയാകുന്നു, നായകൻ ജയസൂര്യ

മലയാളത്തിന്റെ മഹാനടനും മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ സത്യന്റെ ജീവിതകഥ സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും.

Jayasurya to act as Sathyan
Author
Kochi, First Published Apr 5, 2019, 2:40 PM IST

മലയാളത്തിന്റെ മഹാനടനും മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ സത്യന്റെ ജീവിതകഥ സിനിമയാകുന്നു. ജയസൂര്യയാണ് ചിത്രത്തില്‍ സത്യനായി അഭിനയിക്കുക. ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബു ആയിരിക്കും ചിത്രം നിര്‍മ്മിക്കുക. സത്യന്റെ ജീവിത കഥ സിനിമയാക്കുന്നതിനുള്ള അവകാശം  വിജയ്ബാബു സ്വന്തമാക്കിയതായി സത്യന്റെ മകൻ സതീഷ് സത്യൻ പറഞ്ഞു. ചിത്രത്തില്‍ ജയസൂര്യക്കു പുറമെ ആരൊക്കെയായിരിക്കും അഭിനയിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വലിയ ക്യാൻവാസിലായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios