Asianet News MalayalamAsianet News Malayalam

രംഗണ്ണയുടെ യഥാര്‍ഥ പേര് വെളിപ്പെടുത്തി സംവിധായകൻ, 'ലൈസൻസും' പുറത്തുവിട്ടു

രംഗണ്ണയുടെ യഥാര്‍ഥ പേരുമായി ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവൻ.

Jithu Madhavan reveals Aavesham charecter Rangas real name details hrk
Author
First Published Apr 28, 2024, 7:37 PM IST

ഫഹദ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ആവേശം. ആവേശത്തില്‍ ഫഹദ് രംഗ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. രംഗയുടെ യഥാര്‍ഥ പേര് പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജിത്തു മാധവൻ. രംഗയുടെ ലൈസൻസ് പുറത്തുവിടുകയായിരുന്നു ചിത്രത്തിന്റെ സംവിധായകൻ ജിത്തു മാധവൻ.

ആവേശത്തിലെ നിര്‍ണായകമായ കോളേജ് വിദ്യാര്‍ഥികളായ കഥാപാത്രങ്ങള്‍ക്ക് നായകൻ ബൈക്ക് നല്‍കുന്ന ഒരു രംഗം ഉണ്ട്. എട മോനേ ലൈസന്‍സൊണ്ടോ, ഇല്ലെങ്കി തന്‍റെ ലൈസന്‍സ് അമ്പാന്‍റടുത്ത് ഉണ്ട് അത് വാങ്ങിച്ചോ എന്നും വ്യക്തമാക്കുന്നുണ്ട് രംഗ. ആവേശത്തിലെ നിര്‍ണായകമായ സംഭാഷണവുമെഴുതിയാണ് സംവിധായകൻ ലൈസൻസ് പുറത്തുവിട്ടിരിക്കുന്നത്. രഞ്‍ജിത് ഗംഗാധരൻ എന്നാണ് ലൈസൻസില്‍ കഥാപാത്രത്തിന്റെ പേര് എഴുതിയതായി കാണാൻ സാധിക്കുന്നതും.

ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 112 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.

ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. വരികള്‍ വിനായക് ശശികുമാറാണ് എഴുതുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ അശ്വിനി കാലെയായ ചിത്രത്തില്‍ മേക്കപ്പ്‍മാനായി ആര്‍ജി വയനാടനും ഭാഗമാകുമ്പോള്‍ ഓഡിയോഗ്രഫി വിഷ‍്‍ണു ഗോവിന്ദ്, ആക്ഷന്‍ ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എആര്‍ അന്‍സാര്‍, പിആര്‍ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‍നേക്ക് പ്ലാന്റ് എന്നിവരുമാണ്.

Read More: ഒടുവില്‍ വീണ്ടും മാറ്റി, പ്രഭാസ് ചിത്രം കല്‍ക്കിയുടെ പുതിയ റിലീസ് തിയ്യതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios