Asianet News MalayalamAsianet News Malayalam

ബോളിവുഡ് താരം തമ്മന്ന ഭാട്ടിയക്കെതിരെ പൊലീസ് അന്വേഷണം; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍

ഫെയര്‍ പ്ലേ ആപ്പ് വഴി നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിലാണ് നടപടി. തമന്ന ഫെയർ പ്ലേ ആപ്പിനായി പ്രചാരണം നടത്തിയെന്നാണ് ആരോപണം.

Maharashtra cyber cell notice for Bollywood star Tamannaah Bhatia
Author
First Published Apr 25, 2024, 10:53 AM IST

മുബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോളിവുഡ് താരം തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. ഏപ്രിൽ 29  നകം ഹാജരാകാനാണ് മഹാരാഷ്ട്ര സൈബർ സെല്ലിന്‍റെ നിർദേശം. താരം ഫെയർ പ്ലേ ആപ്പിന്‍റെ ഭാഗമായി പ്രചാരണം നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

2023ലെ ഐപിഎല്‍ മത്സരം ഫെയര്‍ പ്ലേ ആപ് വഴി സംപ്രേഷണം ചെയ്തുവെന്നും ഇത് വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്.  കേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്, ഗായകൻ ബാദ്ഷാ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നടൻ സഞ്ജയ് ദത്തിനോട് കഴി‌ഞ്ഞ ചൊവ്വാഴ്ച്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും താരം മറ്റൊരു ദിവസം ആവശ്യപ്പെട്ടു. വിവാദ ഓണ്‍ലൈൻ വാതുവെയ്പ്പ് കമ്പനിയായ മഹാദേവ് ആപ്പിന്‍റെ ഭാഗമാണ് ഫെയർ പ്ലേ ആപ്പും.

'കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്

 

Follow Us:
Download App:
  • android
  • ios