Asianet News MalayalamAsianet News Malayalam

100 കോടി പടങ്ങള്‍ വന്നിട്ടും ഈ വര്‍ഷത്തെ തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡുമായി മലൈക്കോട്ടൈ വാലിബൻ ടിവിയിലേക്ക്

ഒടിടിയില്‍ എത്തിയപ്പോള്‍ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

Malaikottai Vaaliban Mohanlal Lijo Movie World Television Premiere on May 19 Asianet vvk
Author
First Published May 10, 2024, 3:59 PM IST

കൊച്ചി: വലിയ ഹൈപ്പുമായി എത്തിയ മോഹൻലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. എന്നാല്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ വിജയിക്കാനായില്ല. വൻ പരാജയമാകുകയും ചെയ്‍തു. ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയ മോഹൻലാല്‍ ചിത്രം ഒടുവില്‍ ടിവി പ്രീമിയര്‍ നടത്താന്‍ പോവുകയാണ് എന്നാണ് വിവരം.

മലൈക്കോട്ടൈ വാലിബനില്‍ മോഹൻലാലിനറെ ഇൻട്രോയ്‍ക്ക് തിയറ്ററുകള്‍ വിറക്കും എന്ന് ടിനു പാപ്പച്ചൻ റിലീസിന് മുന്നേ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നീടത് ഓവര്‍ ഹൈപ്പായി വ്യഖ്യാനിക്കപ്പെട്ടു. പ്രമോഷനിലെ പാളിച്ചകളാണ് മലൈക്കോട്ടൈ വാലിബന് തിയറ്ററുകളില്‍ പ്രതിസന്ധിയായത് എന്ന് അഭിപ്രയാങ്ങളുണ്ടാകുകയും ചെയ്‍തു. ഒടിടിയില്‍ എത്തിയപ്പോള്‍ മലൈക്കോട്ടൈ വാലിബനിലെ രംഗങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 

ഇപ്പോള്‍ ചിത്രം ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യാന്‍ പോവുകയാണ്. ഏഷ്യാനെറ്റിലൂടൊണ് മോഹന്‍ലാലും ലിജോ ജോസ് പല്ലിശേരിയും ഒന്നിച്ച ചിത്രം ടിവി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. മെയ് 19 ഞായറാഴ്ച വൈകീട്ട് 5.30നാണ് ചിത്രം ടിവിയില്‍ എത്തുന്നത് എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോ പറയുന്നത്. 

അതേ സമയം 2024 വര്‍ഷത്തില്‍ ആദ്യ ദിനത്തില്‍ കേരളത്തില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് നേടിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.  5.85 കോടിയാണ് ഈ മോഹന്‍ലാല്‍ ചിത്രം ആദ്യദിനത്തില്‍ നേടിയത്. മലയാളത്തില്‍ വിവിധ നൂറുകോടി ചിത്രങ്ങള്‍ വന്നിട്ടും ഈ റെക്കോഡ് തകര്‍ന്നിട്ടില്ല. നേരത്തെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് വാലിബന്‍ ഒടിടി റിലീസ് ചെയ്തത്. 

നൻപകൽ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്ത ചിത്രമാണ് വാലിബൻ. ഒരു ഫാന്‍റസിക്കഥയാണ് ചിത്രം പറഞ്ഞത്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. മോഹൻലാലിന് ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്സ് സേവ്യറാണ്.

'ഈ ടാസ്ക് അങ്ങ് നിര്‍ത്തും, ഒരാള്‍ക്കും ഒന്നും കിട്ടില്ല': വീണ്ടും കൈയ്യാങ്കളി, സഹികെട്ട് ബിഗ് ബോസ്

'അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ട്, റിയാലിറ്റി ഷോയിൽ വിവാദത്തെക്കുറിച്ച് സ്വാസിക

Latest Videos
Follow Us:
Download App:
  • android
  • ios