Asianet News MalayalamAsianet News Malayalam

വേദന, പരമാവധി സുരക്ഷിതരായിരിക്കൂ; മഴക്കെടുതിയിൽ വലയുന്ന ​ഗൾഫ് നാടുകളെ ഓർത്ത് മമ്മൂട്ടി

75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചത്

Mammootty reacts to the rain crisis in the Gulf countries
Author
First Published Apr 18, 2024, 3:55 PM IST

മഴക്കെടുതിയിൽ വലയുന്ന ​ഗൾഫ് നാടുകളെ ഓർത്ത് നടൻ മമ്മൂട്ടി. പ്രകൃതിക്ഷോഭം സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും പരമാവധി എല്ലാവരും സുരക്ഷിതരായി ഇരിക്കൂവെന്നും മമ്മൂട്ടി പറഞ്ഞു. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. 

"ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ..", എന്നാണ് മമ്മൂട്ടി കുറിച്ചത്. 

അതേസമയം, 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചത്. നിലവിൽ മഴക്കെടുതിയിൽ നിന്നും കരകയറി വരികയാണ് ഇവടുത്തെ ജനങ്ങൾ. വിമാന സർവീസുകൾ ഇതുവരെയും സാധാരണ​ഗതിയിൽ എത്തിയിട്ടില്ല. കേരളത്തിൽ നിന്നുള്ളതും ഇവിടുന്ന് ​ഗൾഫ് നാടുകളിലേക്കുള്ളതുമായ വിമാന സർവ്വീസുകൾ നിർത്തലാക്കിയിട്ടുണ്ട്. ദുബൈയിൽ മഴ തുടരുന്നതിനിടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുളള വിമാനങ്ങൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ഇതിനിടെ യുഎഇ രക്ഷാദൗത്യത്തിന് മലയാളികളും പങ്കാളികൾ ആകുന്നുണ്ട്. 

'കുറുപ്പി'നെ വീഴ്ത്തി 'ആവേശം'; ആദ്യവാരാന്ത്യത്തിൽ കസറിയ പടങ്ങൾ

അതേസമയം, ടർബോയാണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്നത് സിനിമ. ജൂൺ 13ന് ചിത്രം തിയറ്ററുകളിൽ എത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ഭ്രമയു​ഗം ആണ് നടന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ബസൂക്കയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഡിനോ ഡെന്നിസ് ആണ് സംവിധാനം. വൈകാതെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios